November 21, 2024

വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

തിരുവനന്തപുരം: ആവേശം നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തെരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക. യുഡിഎഫിന്റെ കൊട്ടിക്കലാശം ആവേശമാക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. […]

വഖഫിലെ വിവാദ പരാമര്‍ശം ; സുരേഷ്‌ഗോപിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

കല്‍പ്പറ്റ: വഖഫിലെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന […]

ഉരുള്‍ പൊട്ടല്‍ സമയത്ത് വയനാടിന് നാഥനില്ലാത്ത അവസ്ഥ, അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകും: എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള സമയത്ത് വയനാടിന് എംപിയില്ലായിരുന്നു. നാഥനില്ലാത്ത അവസ്ഥ വയനാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. രാഹുല്‍ ഗാന്ധിക്ക് വയനാടൊരു ചോയ്‌സ് മാത്രമായിരുന്നു. മറ്റൊരു മണ്ഡലം നിലനിര്‍ത്താന്‍ അദ്ദേഹം വയനാടിനെ ഉപേക്ഷിച്ചു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെ ഒന്നാകെ തഴഞ്ഞാണ് അദ്ദേഹത്തിന്റെ സഹോദരിയെ മത്സരിക്കാന്‍ കൊണ്ടുവരുന്നതെന്നും നവ്യ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം വയനാടിനോടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തില്‍ ജനങ്ങള്‍ തീര്‍ച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും […]