ആരാധനാലയങ്ങള്‍ക്കടുത്ത് മാംസവില്‍പ്പന വേണ്ടെന്ന് യോഗി സര്‍ക്കാര്‍

ലഖ്‌നൗ (യു.പി): അനധികൃത അറവുശാലകള്‍ പൂട്ടാനും ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളില്‍ മാംസ വില്‍പ്പന നിരോധിക്കാനും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശം. ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗി സര്‍ക്കാരിന്റെ നിര്‍ദേശം. Also Read; ആശാസമരം അമ്പതാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മുടി മുറിച്ച് പ്രതിഷേധം ഏപ്രില്‍ ആറിന് നടക്കുന്ന രാമനവമിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അന്ന് മൃഗങ്ങളെ കൊല്ലുന്നതും മാംസ വില്‍പനയും നിരോധിക്കും. നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസ് കമ്മീഷണര്‍മാര്‍ക്കും […]

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം ; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

ഡല്‍ഹി : അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. കൂടാതെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്കും കത്ത് നല്‍കും. അതോടൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും കത്ത് നല്‍കും. Also Read ; പാപ്പാഞ്ഞിയെ മാറ്റില്ല ; വെല്ലുവിളിച്ച് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംബേദ്കര്‍ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് […]

‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ കടുത്ത അതൃപ്തിയിലാണെന്നും മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത് വിപരീത ചേരികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ എന്‍ഡിഎ സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെഎസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയും പ്രവര്‍ത്തിച്ചു വരുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. Also Read; അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ […]

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം ; നാളെ പോളിങ് ബൂത്തിലേക്ക്

പാലക്കാട്: ആവേശക്കടലായി മാറിയ കൊട്ടിക്കലാശത്തോടെ ഒരു മാസമായി നീണ്ടുനിന്ന പാലക്കാടന്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇന്ന് പാലക്കാട് നിശബ്ദ പ്രചാരണവും നാളെ വിധിയെഴുത്തും. നിരവധി അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നിറഞ്ഞ ഈ ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. ഷാഫി പറമ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പിടിച്ചെടുത്ത പാലക്കാട് മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ ഉള്‍പോര് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]

വോട്ടര്‍പട്ടികയിലെ ക്രമക്കേട് ; കോടതിയെ സമീപിക്കുമെന്ന് സി കൃഷ്ണകുമാര്‍, പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമെന്ന് ആരോപണം

പാലക്കാട്: മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അറിയിച്ചു. ഇതിന് പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു. Also Read ; പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ വോട്ട് വാടക വീടിന്റെ മേല്‍വിലാസത്തിലാണെന്നും ആ വീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകള്‍ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി […]

വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

തിരുവനന്തപുരം: ആവേശം നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തെരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക. യുഡിഎഫിന്റെ കൊട്ടിക്കലാശം ആവേശമാക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. […]

വഖഫിലെ വിവാദ പരാമര്‍ശം ; സുരേഷ്‌ഗോപിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

കല്‍പ്പറ്റ: വഖഫിലെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന […]

സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും, പ്രവര്‍ത്തകരില്‍ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ല: സി കൃഷ്ണകുമാര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദീപ് വാര്യരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവര്‍ത്തിച്ച് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. പ്രവര്‍ത്തകരില്‍ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ല. സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ല എന്നും കൃഷ്ണകുമാര്‍ ആവര്‍ത്തിച്ചു. Also Read; പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിവ്യ ; തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നെന്നും നിരപരാധിത്വം തെളിയിക്കുമെന്നും പി പി ദിവ്യ പെട്ടി വിവാദത്തിലും പ്രതികരിച്ച കൃഷ്ണകുമാര്‍ ട്രോളി വിവാദത്തില്‍ അന്വേഷണം മുന്നോട്ടുപോകില്ലെന്ന് പറഞ്ഞു. തെളിവ് കണ്ടെത്തണമെന്ന് സിപിഐഎം സംസ്ഥാന […]

‘കണ്ണൂരിലെ പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്’ : കെ സുരേന്ദ്രന്‍

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎയുടെ ശരിയായ മൂന്നാം ബദല്‍ കേരളമാകെ സ്വീകരിക്കപ്പെടും. സംസ്ഥാനത്ത് എല്‍ഡിഎഫ് – യുഡിഎഫ് ഡീലാണ് നടക്കുന്നതെന്നും കണ്ണൂരിലെ പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. Also Read ; ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍ കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് […]

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിട്ടുള്ളത്. Also Read ; പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ, പ്രത്യേകിച്ച് നഗരസഭയിലെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. അത് കൊണ്ട് തന്നെ ജില്ലക്കകത്ത് നിന്ന് ഏത് നേതാവായാലും വിഭാഗീയത വിനയാവും […]