വഖഫിലെ വിവാദ പരാമര്‍ശം ; സുരേഷ്‌ഗോപിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

കല്‍പ്പറ്റ: വഖഫിലെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന […]

സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും, പ്രവര്‍ത്തകരില്‍ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ല: സി കൃഷ്ണകുമാര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദീപ് വാര്യരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവര്‍ത്തിച്ച് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. പ്രവര്‍ത്തകരില്‍ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ല. സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ല എന്നും കൃഷ്ണകുമാര്‍ ആവര്‍ത്തിച്ചു. Also Read; പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിവ്യ ; തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നെന്നും നിരപരാധിത്വം തെളിയിക്കുമെന്നും പി പി ദിവ്യ പെട്ടി വിവാദത്തിലും പ്രതികരിച്ച കൃഷ്ണകുമാര്‍ ട്രോളി വിവാദത്തില്‍ അന്വേഷണം മുന്നോട്ടുപോകില്ലെന്ന് പറഞ്ഞു. തെളിവ് കണ്ടെത്തണമെന്ന് സിപിഐഎം സംസ്ഥാന […]

‘കണ്ണൂരിലെ പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്’ : കെ സുരേന്ദ്രന്‍

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎയുടെ ശരിയായ മൂന്നാം ബദല്‍ കേരളമാകെ സ്വീകരിക്കപ്പെടും. സംസ്ഥാനത്ത് എല്‍ഡിഎഫ് – യുഡിഎഫ് ഡീലാണ് നടക്കുന്നതെന്നും കണ്ണൂരിലെ പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. Also Read ; ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍ കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് […]

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിട്ടുള്ളത്. Also Read ; പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ, പ്രത്യേകിച്ച് നഗരസഭയിലെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. അത് കൊണ്ട് തന്നെ ജില്ലക്കകത്ത് നിന്ന് ഏത് നേതാവായാലും വിഭാഗീയത വിനയാവും […]

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി ; സുരേഷ് ഗോപിക്കെതിരെ കേസില്ല

തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസില്ല. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പോലീസ് പരാതിക്കാരനായ അനില്‍ അക്കരയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ എസിപിയായിരുന്നു പരാതി അന്വേഷിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും തൃശൂര്‍ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു. Also Read ; ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹം, ഉറപ്പിച്ച് ജില്ലാ ഭരണകൂടം; ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനല്‍കും […]

ആകാശയാത്ര പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ മാത്രം, മോദിക്കും അമിത്ഷാക്കും സമാനമായ സുരക്ഷയിലേക്ക് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷയ്ക്ക് സമാനമായ അഡ്വാന്‍സ് സെക്യൂരിറ്റി ലൈസന്‍ (എ എസ് എന്‍) കാറ്റഗറിയിലേക്ക് ഉയര്‍ത്തി. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഹന്‍ ഭാഗവതിന് സുരക്ഷ വീഴ്ചയുണ്ടായി എന്ന് കാണിച്ചാണ് പുതിയ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ സുരക്ഷ തീരുമാനം പുറത്തുവിട്ടത്. സി ഐ എസ് എഫിനാണ് നിലവില്‍ സുരക്ഷാ ചുമതല. […]

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആകും ബജറ്റ് അവതരിപ്പിക്കുക. ജുലായ് 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടര്‍ന്നാണ് അദ്വാനിയെ ബുധനാഴ്ച രാത്രി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 96 വയസ്സുള്ള അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. Also Read ; ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി മുന്‍ ഉപപ്രധാനമന്ത്രിയായ […]

18ാം ലോക്‌സഭാ സ്പീക്കറായി ഓംബിര്‍ളയെ തെരഞ്ഞെടുത്തു

ഡല്‍ഹി: 18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ഓംബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുക്കണമെന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികളും പിന്തുണച്ചു. Also Read ; യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത് പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി. തുടര്‍ച്ചയായി […]

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം….. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ കൊടിക്കുന്നിലിനെ മത്സരിപ്പിക്കും

ഡല്‍ഹി: 18ാം ലോക്‌സഭയിലേക്കുള്ള എന്‍ഡിഎയുടെയും ഇന്‍ഡ്യാ മുന്നണിയുടെയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ ഇന്‍ഡ്യാ മുന്നണി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. Also Read ; പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍; ബിജെപിക്കായി പത്മജയോ ശോഭയോ മത്സരിക്കുമെന്ന് സൂചന നാളെയാണ് ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം. ഭര്‍തൃഹരി മഹ്താബ്, രാധാ മോഹന്‍ സിംഗ്, ഡി പുരന്ദേശ്വരി എന്നീ മൂന്ന് പേരുകളാണ് […]