നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഹിസ്ബുള്‍ മുജാഹിദീന്റെ പേരിലായിരുന്നു ഭീഷണി. തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. Also Read; ‘കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസം, ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും സര്‍ക്കാര്‍ ഭയക്കുന്നു’: ചാണ്ടി ഉമ്മന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ […]

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കുവൈറ്റില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഇറക്കിയത്. കണ്ണൂരിലെ കാലാവസ്ഥ അനുകൂലമാകുമ്പോള്‍ വിമാനം പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്. Also Read ; പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും സംസ്ഥാനത്ത് മഴ അതിതീവ്രമാകുമെന്നാണ് കിട്ടിയ മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി, […]