October 16, 2025

മണ്ണാര്‍ക്കാട് നിപ മരണം: കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

പാലക്കാട്: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിപ ബാധിച്ച് മരിച്ച 58 കാരന്‍ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. Also Read; വിപഞ്ചികയുടെ മരണം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് പോലീസ് മരിച്ച 58 കാരന്‍ സഞ്ചരിച്ചതില്‍ കൂടുതലും കെഎസ്ആര്‍ടിസി […]

നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം

പാലക്കാട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതിയുടെ നില ഗുരുതരം. രണ്ട് ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇവരില്‍ 100 പേര്‍ പ്രാഥമിക പട്ടികയിലാണ്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റിലാണ്. Also Read; മഹാരാഷ്ട്രയിലെ കടല്‍തീരത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബോട്ട്; സുരക്ഷ വര്‍ധിപ്പിച്ച് പോലീസ് യുവതിയുടെ ബന്ധുക്കളും […]

നിപ ബാധിതയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി; ബന്ധുവായ കുട്ടിക്കും പനി

നിപ ബാധിതയായ പാലക്കാട്ടെ നാട്ടുകല്‍ സ്വദേശിയായ മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി. സമീപത്തെ മരങ്ങളിലാണ് നൂറുകണക്കിന് വവ്വാലുകളെ കണ്ടെത്തിയത്. കൂടാതെ നിപ ബാധിതയുടെ ബന്ധുവായ പത്തുവയസ്സുള്ള കുട്ടിക്കും പനി രോഗലക്ഷണങ്ങളുണ്ട്. അതിനാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കു രോഗം ബാധിച്ചത് എങ്ങനെയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചു വരികയാണ്. Also Read; അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 13 പേര്‍ മരിച്ചു മലപ്പുറം മങ്കട മക്കരപറമ്പില്‍ 18 വയസ്സുകാരിയുടെ മരണം നിപാ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, […]

കേരളത്തില്‍ വീണ്ടും നിപ

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. Also Read; കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സണ്ണി ജോസഫ് രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. […]

നിപ ; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി, 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി. പുതിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കനുസരിച്ച് 139 ആരോഗ്യ പ്രവര്‍ത്തകരടക്കം 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണുള്ളത്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. Also Read ; ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ് അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് മലപ്പുറത്ത് അവലോകന യോഗം ചേരും. തിങ്കളാഴ്ച പതിനൊന്നു പേരുടെ സാമ്പിള്‍ […]

നിപ ; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും, പാണ്ടിക്കാടും ആനക്കയത്തും നിയന്ത്രണങ്ങള്‍ തുടരും

മലപ്പുറം: നിപ ബാധിച്ച് 14കാരന്‍ മരിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് എത്തും. 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവില്‍ 330 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടും ആനക്കയത്തും നിലവില്‍ നിയന്ത്രണങ്ങള്‍ തുടരും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ […]

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടു നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണം വന്നത്. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജിയിലേക്കയച്ച സാമ്പിള്‍ ഫലം പോസിറ്റീവായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്. Also Read ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തി. […]

മലപ്പുറത്ത് നിപയെന്ന് സംശയം, 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു ; നിപ പരിശോധനാഫലം വന്നിട്ടില്ല

മലപ്പുറം: നിപ ബാധയെന്ന് സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി മലപ്പുറം ഡിഎംഒ ആര്‍ രേണുക. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനാ ഫലമാണ് പോസിറ്റീവായത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടത്തിയത്. ഇത് ആരോഗ്യ വകുപ്പിന് കൈമാറി. അതോസമയം നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു. Also Read ; മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന […]

നിപ വൈറസ് ; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗ ലക്ഷണങ്ങള്‍

സ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ ബാധയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എന്താണ് നിപ വൈറസെന്നും എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. 2018 മുതല്‍ കേരളത്തില്‍ ഇതിനകം നാലുതവണയാണ് നിപ രോഗബാധയുണ്ടായത്. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. നിപ പ്രോട്ടോക്കോള്‍ […]

സംസ്ഥാനത്ത് വീണ്ടും നിപ ? 15 കാരന്‍ ചികിത്സയില്‍, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. നിലവില്‍ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read ; അര്‍ജുനായി തിരച്ചില്‍ ഊര്‍ജിതമാക്കി ; മംഗളൂരുവില്‍ നിന്നും റഡാറെത്തിച്ചു സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. […]