കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് സ്റ്റാലിന്‍; സ്വയംഭരണാവകാശം നേടിയെടുക്കാന്‍ സമിതിയെ നിയോഗിച്ചു

ചെന്നൈ: തമിഴ്നാടിന് കൂടുതല്‍ മേഖലകളില്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാഭ്യാസവും ഭാഷയും ഉള്‍പ്പടെയുള്ള മേഖലയില്‍ സ്വയംഭരണാവകാശം നേടുന്നതുമായി ബന്ധപ്പെട്ട പ്രമേയം അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. Also Read; വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു 2026ഓടെ ഇടക്കാല റിപ്പോര്‍ട്ടും രണ്ടുവര്‍ഷത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും കമ്മിറ്റി സമര്‍പ്പിക്കും. 1974ല്‍ അന്നത്തെ […]

ലഹരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരണാനുമതി ലഭിച്ചു. പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലാണ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുക. സമൂഹത്തില്‍ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. Also Read; വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ലെന്ന് വനം […]

വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്ലിം ലീഗ് എംപിമാര്‍

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജെപിസി ബില്‍ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടില്‍ പ്രതിഷേധിച്ചുമാണ്, വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലിം ലീഗ് എം.പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. Also Read; ധാര്‍മ്മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാം, നിയമപരമായി രാജിവെക്കേണ്ടതില്ല: […]

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സഭയിലെത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് എംഎല്‍എ സഭയിലെത്തിയത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. Also Read ; ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ വയനാട് ട്രഷററുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ എംഎല്‍എ […]

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും ; സഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗില്‍ തീരുമാനമായി. സ്‌പോട്ട് ബുക്കിംഗ് തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്തുന്നവര്‍ക്കും അല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിമലയില്‍ കുറ്റമറ്റ തീര്‍ഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. സ്പോട്ട് ബുക്കിങ്ങ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് സഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read ; പാലക്കാട് സീറ്റ് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ […]

വയനാട് ദുരന്തം; കേരളത്തിന് അടിയന്തര സഹായം വേണം,നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കി

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. 2024 ജൂലായ് 30 നാണ് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്. സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം […]

മുഖ്യമന്ത്രി സഭയില്‍ ; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം  ഇറങ്ങിപോയി

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ട് ദിവസമായി നിയസഭാ സമ്മേളനത്തിന് എത്താതിരുന്ന മുഖ്യമന്ത്രി ഇന്ന് സഭയിലെത്തി. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. Also Read ; ശബരിമലയില്‍ പുനരാലോചന ; സ്‌പോട് ബുക്കിംഗില്‍ ഇളവ് അനുവദിച്ചേക്കും, തീരുമാനം ഇന്നറിയാം അതേസമയം, ഇന്ന് സഭയില്‍ കെകെ രമ എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അവതരണാനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ […]

വയനാട്ടില്‍ വീണ്ടും തിരച്ചില്‍ നടത്തും; കൂടിയാലോചനകള്‍ക്ക് ശേഷം തിയതി തീരുമാനിക്കുമെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടിയ മേഖലയില്‍ വീണ്ടും തിരച്ചിലിന് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജന്‍ നിയമസഭയില്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ഇനിയും 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു കണ്ടെത്തിയത്. കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതശരീരം 72 ദിവസത്തിന് ശേഷം കണ്ടെത്തിയതോടെ വയനാട്ടില്‍ വീണ്ടും തിരച്ചില്‍ തുടരണമെന്ന ആവശ്യം ശക്തമായിരുന്നു. Also Read ; സ്ത്രീത്വത്തെ […]

തൃശൂര്‍ പൂരം കലക്കല്‍ ; പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായി, സുരേഷ് ഗോപിക്ക് ആക്ഷന്‍ ഹീറോ പരിവേഷം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. തൃശൂര്‍ പുരത്തിനിടെ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി ആക്ഷന്‍ ഹീറോ വന്നുവെന്നും അതിനുള്ള അവസരം ഒരുക്കിയെന്നും തൃശൂര്‍ പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. Also Read ; ‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പന്‍’ നാക്കുപിഴയില്‍ ക്ഷമ ചോദിച്ച് പി വി അന്‍വര്‍ തൃശൂര്‍ പൂരം മുന്നൊരുക്കങ്ങളില്‍ […]

‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പന്‍’ നാക്കുപിഴയില്‍ ക്ഷമ ചോദിച്ച് പി വി അന്‍വര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച് പി വി അന്‍വര്‍ എംഎല്‍എ. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അന്‍വര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ അറിയാതെ സംഭവിച്ചുപോയ നാക്കുപിഴയ്ക്കാണ്  മുഖ്യമന്ത്രിയോട് മാപ്പുപറഞ്ഞത്. മുഖ്യമന്ത്രിക്കും കേരള പോലീസ് സേനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയായാലും മുഖ്യമന്ത്രിയുടെ അപ്പന്റെപ്പനായാലും താന്‍ മറുപടി പറയുമെന്ന പരാമര്‍ശമാണ് നടത്തിയത്. എന്നാല്‍ ഇത് ഒരിക്കലും ആ ഒരു അര്‍ത്ഥത്തില്‍ പറഞ്ഞതല്ലെന്നും തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയായാലും ഏത് വലിയവനായാലും […]