നിയമസഭയില്‍ ഇക്കുറിയും 11 വനിതകള്‍; ജയിക്കാനാകാതെ വനിതാ മന്ത്രിമാരും

കൊച്ചി: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍. യുഡിഎഫില്‍ നിന്ന് ഒന്‍പതു പേരും എല്‍ഡിഎഫില്‍ നിന്ന് രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, മന്ത്രിമാരായ മൂന്ന് വനിതകളും ദയനീയമായി പരാജയപ്പെട്ടു. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് പരാജയപ്പെട്ട വനിതാ മന്ത്രിമാര്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇക്കുറി മത്സരിച്ചത് നാല്‍പ്പത്തിയെട്ട് വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെ […]

വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]

പ്രതിപക്ഷ നേതാവ് മത്സരിച്ച പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഫലം വൈകിയേക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മത്സരിക്കുന്ന പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം. മറ്റുമണ്ഡലത്തില്‍ ക്രമീകരിച്ചത്രയും വോട്ടെണ്ണല്‍ മേശകള്‍ പറവൂര്‍ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ എണ്ണലും ഫലപ്രഖ്യാപനവും വൈകാനിടയുണ്ടെന്ന ആശങ്ക ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പ് കളക്ടറെ അറിയിച്ചു. ആലുവ യു സി കോളേജിലാണ് പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം മേശകള്‍ […]

വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് സണ്ണി ജോസഫ്; രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില്‍ കേസെടുത്തു. കെപിസിസി പ്രസിഡന്റായ തന്റെ പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. അഡ്വ. കെ ജെ ജോസഫ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി എന്ന തരത്തിലായിരുന്നു പ്രചരണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രണ്ട് പേരുടെയും ഫേസ്ബുക്ക് […]

ഇന്ന് കൊട്ടിക്കലാശം, കേരളം വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണം ഇന്ന് അവസാനിക്കും. ഓരോ മണ്ഡലത്തിന്റേയും വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണ്ടാക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും അണികളും എത്തും.അവസാന നിമിഷം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ നേതാക്കള്‍ സജീവമായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാളെ നിശബ്ദ പ്രചാരണം ആണ്. മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വികസനം വോട്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. […]

സ്ഥാനാര്‍ത്ഥിയായാലും സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി തുടരും; ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരട്ടെ എന്ന് തീരുമാനം. താര പ്രചാരകരുടെ റാലികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സണ്ണി ജോസഫ് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ്; കടന്നപ്പള്ളിയെ മൂന്നാമങ്കത്തിന് ഇറക്കാന്‍ ഇടതുമുന്നണി ഭരണം ലഭിച്ച് സര്‍ക്കാരില്‍ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്നാണ് ധാരണയായത്. ബെന്നി ബഹനാനെ താല്‍ക്കാലിക കെപിസിസി […]

യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പ്രേംകുമാര്‍ ? ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് വിവരം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.  കോണ്‍ഗ്രസ് നേതൃയോഗ ചര്‍ച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്നിവരുമായി പ്രേംകുമാര്‍ […]

നിയമസഭാ സമ്മേളനത്തിന് തുടക്കം; കവാടത്തില്‍ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വീണ്ടും പുനരാരംഭിച്ചു. സഭയില്‍ സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സംസാരിച്ച് തുടങ്ങിയത്. അന്വേശഷണ സംഘത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ കവാടത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം ഇരിക്കും. നജീബ് കാന്തപുരം, […]

പോയവര്‍ക്ക് മടങ്ങി വരാം; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ മുന്നണി വിട്ടവരെ തിരികെ പാര്‍ട്ടിയിലേക്ക് വിളിച്ച് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടെ പരാമര്‍ശിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുഡിഎഫ് വിട്ട് പോയവര്‍ തിരിച്ച് വരണമോ എന്ന് ചിന്തിക്കേണ്ട സമയമാണ്. തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നുള്ള സൂചനയാണ് കെപിസിസി പ്രസിഡന്റ് നല്‍കിയത്. പിവി അന്‍വറിനെ മുന്നണിയില്‍ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകള്‍, കുരുക്കായി ഡോക്ടര്‍മാരുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പൊലീസ്. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നു. വൈദ്യപരിശോധനയുടെ രേഖകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മരുന്ന് കഴിച്ച ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകളില്‍ പറയുന്നുണ്ട്. […]

  • 1
  • 2