നിയമസഭാ തെരഞ്ഞെടുപ്പ്; കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കളത്തിലിറക്കാന്‍ ബി ജെ പി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് അങ്കം കുറിക്കാന്‍ തയ്യാറെടുത്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ മത്സരത്തിനിറക്കി വിജയം ഉറപ്പുവരുത്താനുള്ള നീക്കം ആരംഭിച്ച് ബിജെപി. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്‍തൂക്കമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പളളി. അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മത്സരിക്കാം; നിലപാടുകളില്‍ മലക്കം മറിഞ്ഞ് […]

‘മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണി’: വെളിപ്പെടുത്തലുമായി ദി വയര്‍

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. Also Read ; നവീന്‍ […]

ജെഡിയു ദേശീയ അധ്യക്ഷനായി നിതീഷ് കുമാര്‍ തുടരും ; സഞ്ജയ്‌ കുമാര്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്

ഡല്‍ഹി : ജെഡിയു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടരുമെന്ന് ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് അറിയിച്ചു. അതേസമയം പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ്‌ കുമാര്‍ ഝായെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച  തീരുമാനമുണ്ടായത്. ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രമാരും ലോക്‌സഭാ-രാജ്യസഭാ എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. Also Read ; തൃശൂരിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം പിടിക്കാനൊരുങ്ങി ബിജെപി; ശോഭ സുരേന്ദ്രന്‍ വീണ്ടും കോര്‍ കമ്മറ്റിലേക്ക് […]

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലും ഒഡീഷയില്‍ ബിജെപിക്ക് മേല്‍കൈ, മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് തിരിച്ചടി

ഒഡീഷ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഒഡീശയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന് തിരിച്ചടി.ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ 74 സീറ്റില്‍ ബിജെപി മുന്നിലാണ്. 46 സീറ്റുകളാണ് ബിജെഡിക്കുള്ളത്. സിപിഐഎം, ജെഎംഎം ഓരോ സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ. Also Read ; തമിഴ്‌നാട്ടില്‍ കാലിടറി എന്‍ഡിഎ ; ഇന്‍ഡ്യാ സഖ്യം മുന്നില്‍ ഒഡീഷയില്‍ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. […]

  • 1
  • 2