‘നിയമ നടപടി എടുക്കാന്‍ സര്‍ക്കാരിന് മടിയില്ല, സര്‍ക്കാര്‍ ഇരയോടൊപ്പമാണ്’; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി സജിചെറിയാന്‍

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷന്‍ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു. 2019-ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. Also Read ; നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ […]

നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണം മോഷ്ണം പോയി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണം മോഷണം പോയി.പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്‌കാന്‍ ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവര്‍ത്തകയുടെ ബാഗില്‍ ആയിരുന്നു ഒന്നരപവനോളം വരുന്ന സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇതാണ് കാണാതായത്. സ്വര്‍ണം നഷ്ടമായതില്‍ കന്റോന്‍ന്മെന്റ് പോലീസില്‍ പരാതി നല്‍കി. Also Read ; ഓംപ്രകാശ് […]

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വര്‍ എത്തിയത് ഡിഎംകെ ഷാള്‍ അണിഞ്ഞ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കേരള പോലീസ് സോനയ്ക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. നിയമസഭാ സമ്മേളനത്തിനി പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അന്‍വര്‍ വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ […]

സത്യം ജയിച്ചുവെന്ന് വിനേഷ് ഫോഗട്ട് ; ജുലാനയില്‍ ഫോഗട്ടിന് മിന്നുംജയം,തിരിച്ചുപിടിച്ചത് രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലം

ഡല്‍ഹി: തെരഞ്ഞെടുപ്പ് ഗോദയില്‍ നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2005ന് ശേഷം ഇതുവരെ രണ്ട് പതിറ്റാണ്ട് കാലം കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലമാണ് വിനേഷ് ഫോഗട്ടിന് കൈ കൊടുത്തത്. വോട്ടെണ്ണലിന്റെ ആദ്യപകുതിയില്‍ തന്നെ ലീഡുകള്‍ മാറിമറിഞ്ഞ് ആകാംക്ഷ നിറച്ചിരുന്നു.എന്നാല്‍ വോട്ടെണ്ണലിനൊടുവില്‍ 6015 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനേഷ് നേടിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സത്യം ജയിച്ചു എന്നായിരുന്നു വിനേഷിന്റെ ആദ്യ പ്രതികരണം. Also Read ; പ്രതിഷേധ മാര്‍ച്ച് യുദ്ധക്കളമായി; മുഖ്യമന്ത്രിയുടെ രാജിക്കായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, രാഹുലും ഫിറോസും […]

‘മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ കോണ്‍ഗ്രസുകാര്‍’ ; ജലീലും പ്രതിപക്ഷവും കൊമ്പുകോര്‍ത്തു

തിരുവനന്തപുരം: നിയമസഭയില്‍ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തില്‍ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. കമ്മ്യൂണിസ്റ്റുകള്‍ ആര്‍എസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീല്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ കോണ്‍ഗ്രസുകാരെന്നും പറഞ്ഞതോടെ സഭയില്‍ പ്രതിഷേധം കനക്കുകയായിരുന്നു. ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയും ജലീല്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു. Also Read ; ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക് ; ഒമര്‍ അബ്ദുള്ള […]

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക് ; ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായേക്കും

ശ്രീനഗര്‍: പതിറ്റാണ്ടിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമര്‍ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രമായി ചുരുങ്ങി. മെഹ്ബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. Also Read ; എഡിജിപി പി.വിജയന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ; ഉത്തരവിറക്കി സര്‍ക്കാര്‍ ഉച്ച വരെയുള്ള കണക്ക് പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. […]

‘ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ കയറും’ ; പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും – പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും സഭയില്‍ പങ്കെടുക്കാതെ പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് സഭയില്‍ പങ്കെടുക്കില്ലെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. ഈ ഒരു ദിവസം കൂടി നോക്കുമെന്നും താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. എം ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിനെയും അന്‍വര്‍ പരിഹസിച്ചു. Also Read ; മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി ; കെസ്ഇബി ഓഫീസിന് മുന്നില്‍ അരിമാവില്‍ കുളിച്ച് യുവാവിന്റെ […]

സഭയില്‍ ഇന്നും കൊമ്പുകോര്‍ത്ത് ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ ; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ തര്‍ക്കം രൂക്ഷം. പ്രതിപക്ഷത്തിനെതിരെ മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയതോടെയാണ് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇന്നലെ സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 4 പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത് നല്‍കിയത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. അതിനിടെ, ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു. 12 മണി മുതല്‍ 2 […]

പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടിയെന്ന് മന്ത്രി രാജേഷ്; പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് മന്ത്രി പി രാജീവും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് പിരിച്ചുവിടാന്‍ കാരണക്കാരായത് പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ വിമര്‍ശിച്ചു.സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. Also Read ; ലൈംഗികാതിക്രമ കേസ് ; നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് […]

സഭയില്‍ കയ്യാങ്കളി ; സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിപക്ഷം പ്രതിഷേധിച്ചു, സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയിലെ ഭരണ പ്രതിപക്ഷ നാടകീയ രംഗങ്ങള്‍. വാക്‌പോര് ഒടുവില്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉടലെടുത്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനര്‍ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസില്‍ കയറി. Also Read ; ‘ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല, എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്: എം വി ഗോവിന്ദന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി […]