ബെംഗളൂരുവില്‍ പൂക്കളം നശിപ്പിച്ച സംഭവം ; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരൂവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി തീര്‍ത്ത പൂക്കളം നശിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബംഗളുരു തനിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെയാണ് പൂക്കളം അലങ്കോലമാക്കിയതില്‍ കേസെടുത്തിരിക്കുന്നത്. സംപിഗെഹള്ളി പോലീസ് യുവതിക്കെതിരെ നടപടിയെടുത്തത്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണാഘോഷത്തിന്റെ ഭാഗമായി ഫ്‌ലാറ്റിലെ […]