October 16, 2025

ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി റിയാസിന്റെ പേരില്‍ ഫലകം വെച്ചു; ശുദ്ധ തോന്നിവാസമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍. 2015 മെയ് 15 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകമാണ് മാറ്റിയത്. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് ഇവിടെ സ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കാനിരിക്കെ അനാദരവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. […]

‘വിഴിഞ്ഞം ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു, എനിക്കാണെങ്കില്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല’; ഫേസ്ബുക്ക് പോസ്റ്റുമായി ശശി തരൂര്‍

തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജ തോന്നിയെന്നും തരൂര്‍ കുറിച്ചു. ‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ […]

‘കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസം, ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും സര്‍ക്കാര്‍ ഭയക്കുന്നു’: ചാണ്ടി ഉമ്മന്‍

കോട്ടയം: കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നല്‍കുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍, ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം കാപ്‌സ്യൂളായി സിപിഎം പ്രചരിപ്പിക്കുകയാണ്. അത് വെറും പച്ചക്കള്ളമാണെന്ന് എല്ലാവര്‍ക്കുമറിയാം. 2004ല്‍ ആദ്യം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2006വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. Join with metro post: വാര്‍ത്തകള്‍ […]

കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങി ചെന്നിത്തല; എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ക്ഷണം

തിരുവനന്തപുരം: എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചു. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്നാണ് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച സമ്മേളനം എസ്എന്‍ഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്. ഈ സമ്മേളനമാണ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ സാമുദായിക സംഘടനകളെ ഒപ്പം കൂട്ടി കോണ്‍ഗ്രസില്‍ കരുത്താര്‍ജിക്കാനൊരുങ്ങുകയാണ് ചെന്നിത്തല. Also Read; രാമക്ഷേത്രം ഒരു വികാരമായിരുന്നു, അത് എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ല : മോഹന്‍ ഭാഗവത് കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്നകാലത്തും […]