ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍ാന്റെ വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ നിബന്ധനകളോടെ വിട്ടുനല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ ബാങ്ക് ഗ്യാരണ്ടിയിലും നിബന്ധനകളോടെയും ആയിരിക്കും വിട്ടുനല്‍കാനാണ് അഡീഷണല്‍ കമ്മീഷണറുടെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, കോടയില്‍ നാളെ ഹാജരാക്കും ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ […]

ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുല്‍ഖര്‍ സമര്‍പ്പിച്ച രേഖകളില്‍ പരിശോധന തുടരുകയാണ്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം. കേരളം ഇന്നും പുരുഷാധിപത്യ സമൂഹം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കണം; കെ.കെ ശൈലജ ദുല്‍ഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണല്‍ കമ്മീഷണര്‍ പരിഗണിക്കും. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള […]

ഓപ്പറേഷന്‍ നംഖൂര്‍: വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. അതേസമയം കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വാഹനം […]

ഓപ്പറേഷന്‍ നംഖോര്‍; ഭൂട്ടാന്‍ പട്ടാളം വിറ്റ കാറുകള്‍ കേരളത്തിലും, ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. നടന്മാരുടെ വീടുകളിലടക്കം കേരളത്തില്‍ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങള്‍ […]