പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം ; അദാനി വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ഡല്‍ഹി: പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലയളവ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. അദാനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ […]

‘ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ കയറും’ ; പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും – പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും സഭയില്‍ പങ്കെടുക്കാതെ പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് സഭയില്‍ പങ്കെടുക്കില്ലെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. ഈ ഒരു ദിവസം കൂടി നോക്കുമെന്നും താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. എം ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിനെയും അന്‍വര്‍ പരിഹസിച്ചു. Also Read ; മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി ; കെസ്ഇബി ഓഫീസിന് മുന്നില്‍ അരിമാവില്‍ കുളിച്ച് യുവാവിന്റെ […]

ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: 2024 ലെ ആദ്യ ബജറ്റ് ചൊവ്വാഴ്ച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനം ചെയ്ത് പ്രധാനമന്ത്രി. 2047 ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്‌നത്തിലേക്കുള്ള അടിത്തറയാണ് ഈ ബജറ്റെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. Also Read ; ‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി 60-വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നാം തവണയും […]

മേയറെ കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയരംഗങ്ങള്‍

തൃശൂര്‍ : മാസത്തില്‍ ഒരിക്കല്‍ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന മുന്‍സിപ്പല്‍ ചട്ടത്തിലെ വ്യവസ്ഥ അവഗണിച്ച് 71 ദിവസത്തിന് ശേഷം കോര്‍പ്പറേഷനില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായി കറുത്ത ഗൗണ്‍ ധരിച്ചാണ് പ്രതിപക്ഷം യോഗത്തിന് എത്തിയത്.  സുരേഷ് ഗോപി വഴി ബിജെപി ബന്ധം പുലര്‍ത്തുന്ന മേയറെ താങ്ങി നിര്‍ത്തേണ്ട ഗതികേടാണ് സിപിഐയ്ക്കും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ഉള്ളതെന്നും പ്രതിപക്ഷം പറഞ്ഞു. മേയറും സംഘവും റഷ്യയിലേക്ക് പോയത് ലക്ഷങ്ങളുടെ […]

പിഎസ്‌സി കോഴ വിവാദം നിയസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി, സംഭവത്തില്‍ അന്വേഷണം നടത്തും

തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദം സഭയില്‍ ഉന്നയിച്ച മുസ്ലീം ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റര്‍ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പകലില്‍ നിന്നും 60 ലക്ഷം വാങ്ങിയെന്ന ആരോപണം ചൂണ്ടി കാണിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്. ഈ ആരോപണത്തെ അപ്പാടെ തള്ളിക്കളയാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. Also Read […]

കാഫിര്‍ പോസ്റ്റ് വിവാദം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് നിയമസഭയില്‍ ഉന്നയിച്ച് മാത്യുകുഴല്‍ നാടന്‍ എംഎല്‍എ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മാത്യുകുഴല്‍നാടന്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. കൂടാതെ ഫേയ്‌സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. Also Read ; ഹൈക്കോടതി […]

നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രമേയം പാസാക്കി നിയമസഭ, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം

തിരുവനന്തപുരം:  നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐക്യകണ്‌ഠ്യേന പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിന്‍ അവതരിപ്പിച്ച പ്രമേയമാണ് നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയത്. നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേടുകളാണ് നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഒരുപോലെ വിമര്‍ശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. അതേസമയം ചര്‍ച്ചക്കിടെ കേരളത്തിലെ പിഎസ്‌സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴല്‍ നാടനെ സ്പീക്കര്‍ വിമര്‍ശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ […]

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 11 മണിക്ക് ; ശശിതരൂര്‍ അടക്കം 7 എംപിമാര്‍ക്ക് പങ്കെടുക്കാനാകില്ല , ഭൂരിപക്ഷം ഇല്ലാതെ പ്രതിപക്ഷം

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടക്കാനിരിക്കെ നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ ശക്തമാകും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹതര്യത്തില്‍ ഇവര്‍ക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിവരം. Also Read ; സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍; ജന്മദിനത്തില്‍ തൃശൂര്‍ എം പി പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരും രണ്ട് സ്വതന്ത്ര എംപിമാരുമടക്കം ആകെ ഏഴുപേര്‍ […]

‘ജനങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും’ ; എംപിമാരെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ സമ്മേളനത്തിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്ര ദിവസമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read ;  പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിക്കും ; കേരളത്തിലെ 18 എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും പ്രതിപക്ഷവും സാധാരണ ജനങ്ങള്‍ക്കായി […]

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിക്കും ; കേരളത്തിലെ 18 എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിക്കും. കേരളത്തിലെ 18 എംപിമാരും ഇന്ന് ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം എംപി ശശിതരൂര്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനാല്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടാകും സത്യപ്രതിജ്ഞ ചെയ്യുക. Also Read ; വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയില്‍ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് നാല് […]

  • 1
  • 2