നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ് ; മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണം

ഇംഫാല്‍: നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.ഒരു വര്‍ഷമായി അശാന്തമായി തുടരുന്ന മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണമെന്നും പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുതെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് നാഗ്പൂരില്‍ പറഞ്ഞു. അധികാരമേറ്റ് രണ്ടാം ദിവസം ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാരിന് ആര്‍എസ്എസ് നല്‍കിയെന്നത് പ്രധാനമാണ്. Also Read ; 8 വര്‍ഷത്തിനിടെ 1000 ബാറുകള്‍ പക്ഷേ കുട്ടികള്‍ക്ക് സീറ്റില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം സര്‍ക്കാര്‍ രൂപീകരണം നടന്ന സാഹചര്യത്തില്‍ […]

തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ പ്രത്യേക യോഗം വിളിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തിലേക്ക് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പും ജൂണ്‍ ഒന്നിനാണ് നടക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി ജൂണ്‍ രണ്ടിന് തീരും. ലേക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച കെജ്രിവാള്‍ യോഗത്തിനെത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച വിലയിരുത്തലിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ […]

  • 1
  • 2