ആ ഭാവനാദം ഇനിയില്ല…. പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകീട്ട്

തൃശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി ജയചന്ദ്രന് വിട നല്‍കാനൊരുങ്ങി നാട്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ നടക്കും. പറവൂര്‍ ചേന്നമംഗലത്തെ പാലിയത്ത് തറവാട്ടിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് പി ജയചന്ദ്രന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണല്‍ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് അവിടെ പൊതുദര്‍ശനം നടത്തിയതിന് ശേഷം പറവൂരിലെ തറവാട്ടിലേക്ക് കൊണ്ടുപോകും. Also Read ; പഞ്ചാബില്‍ എഎപി എംഎല്‍എയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി […]

ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ; ‘വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും’

ഡല്‍ഹി: മലയാളത്തിന്റെ സ്വന്തം ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് മോദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Also Read ; എന്‍എം വിജയന്റെ മരണം; പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ല, ഫോണുകള്‍ സ്വച്ച് ഓഫ് മികച്ച ഗായകനുള്ള […]

ഭാവഗായകന് വിട……; ഇന്ന് 10 മുതല്‍ 12 വരെ തൃശൂര്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം, സംസ്‌കാരം നാളെ

തൃശ്ശൂര്‍: തലമുറകള്‍ വിസ്മയിപ്പിച്ച ഭാവഗായകന് സ്മരാണഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചിരുന്നു. തുടര്‍ന്ന് 10 മുതല്‍ 12 വരെ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും. പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്‌കാരം നടക്കുക. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് […]