ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് നിലനിര്‍ത്തും, സരിനൊപ്പമുള്ള ആള്‍ക്കൂട്ടം വോട്ടാകില്ല: കെ മുരളീധരന്‍

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് സരിനൊപ്പം കണ്ട ആള്‍ക്കൂട്ടം വോട്ടാവില്ലെന്നും എന്ത് ഡീല്‍ നടന്നാലും യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ വിമര്‍ശിച്ച മുരളീധരന്‍ കൃഷ്ണകുമാറിന് വോട്ടിനോടല്ല നോട്ടിനോടാണ് താല്‍പര്യമെന്നും പറഞ്ഞു. കോര്‍പറേഷന്‍ നോക്കാന്‍ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാര്‍ഥിയാക്കിയതെന്നും മുരളീധരന്‍ പരിഹസിച്ചു. ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ പ്രിയങ്കാ ഗാന്ധി മുന്‍പന്തിയില്‍ നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ […]

സരിന്റെ പാത പിന്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക്

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന അതൃപ്തികള്‍ ഓരോന്നായി പുറത്ത് വരികയാണ്. കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ നേതാവ് പി സരിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. സരിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് കൂടി സിപിഐഎമ്മില്‍ ചേരും. ഇതോടെയാണ് മറ്റ് നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകുന്നമെന്ന വിലയിരുത്തലുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെ നേതാവ് പ്രഖ്യാപനം നടത്തും. നേതൃത്വത്തിന് എതിരെ […]

പി സരിന്‍ ഇടത് സ്വതന്ത്രന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പാലക്കാട്: കോണ്‍ഗ്രസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടി പുറത്താക്കിയ പി സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. പി സരിന് പൂര്‍ണ പിന്തുണയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്. അതിനാല്‍ നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പാലക്കാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ പാര്‍ട്ടിയില്‍ തീരുമാനമെടുത്തിരുന്നു. സരിന്റെ തീരുമാനമെത്തിയതിന് ശേഷം പ്രഖ്യാപനം നടത്താമെന്ന നിലപാടിലായിരുന്നു നേതൃത്വം. സിപിഐഎമ്മിന്റെ സ്വതന്ത്രനായാണ് സരിന്‍ പാലക്കാട് മത്സരത്തിനിറങ്ങുക. Also Read; എഡിഎം നവീന്‍ ബാബുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ […]

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പി സരിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പുറത്താക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് ഇന്ന് വീണ്ടും വാര്‍ത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി. Also Read; കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കില്ല, തനിക്ക് പറയാനുള്ളത് പറയും; ഇന്നും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങി പി […]

കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കില്ല, തനിക്ക് പറയാനുള്ളത് പറയും; ഇന്നും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങി പി സരിന്‍

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസില്‍ നിനിന്ന് രാജിവെക്കില്ലെന്ന നിലപാടാണ് സരിന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും എന്നും സരിന്‍ വ്യക്തമാക്കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും. പ്രതിപക്ഷ നേതാവ് വി ഡി […]

പി സരിനെതിരെ നടപടിയുണ്ടാകുമോ? പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച പി. സരിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും. ‘നടപടിയെക്കുറിച്ച് പറയേണ്ട സമയമല്ല. പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ വെല്ലുവിളിയാണെങ്കില്‍ മുട്ടുമടക്കാന്‍ പറ്റില്ല. സരിന്റെ മുന്നോട്ടുള്ള നടപടിയാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. വ്യത്യസ്ത അഭിപ്രായം പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി. തെറ്റ് ആവര്‍ത്തിച്ചാല്‍ എന്തുവേണമെന്ന് പിന്നീട് ആലോചിക്കുമെന്നും’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. Also Read; ഭൂരിപക്ഷം മാറിമറിയാം, ചേലക്കരയില്‍ എല്‍ […]

‘സ്ഥാനാര്‍ത്ഥി തീരുമാനം പുനഃപരിശോധിക്കണം, വ്യക്തിതാല്‍പര്യമല്ല ഇവിടെ വേണ്ടത്’: പി സരിന്‍

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുന:പരിശോധിക്കണമെന്ന് പി. സരിന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും പി സരിന്‍ പറഞ്ഞു. രണ്ടാമത് ബി.ജെ.പിയാണെന്ന് മനസ്സിലാക്കണമെന്നും പാര്‍ട്ടി തിരുത്തി ശരിയിലേക്ക് എത്തുമെന്നും ആ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Also Read; കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് […]

പാലക്കാട് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വിയോജിപ്പ്; പി സരിന്‍ പദവികളെല്ലാം രാജിവെച്ചേക്കും

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ് ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നാണ് ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് സരിന്‍ കോണ്‍ഗ്രസ് പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന. ചിലപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. എല്‍ഡിഎഫും ബിജെപിയും സരിനെ കൂടെ കൂട്ടാനും ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. […]

  • 1
  • 2