ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി റിയാസിന്റെ പേരില്‍ ഫലകം വെച്ചു; ശുദ്ധ തോന്നിവാസമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍. 2015 മെയ് 15 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകമാണ് മാറ്റിയത്. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് ഇവിടെ സ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കാനിരിക്കെ അനാദരവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. […]

കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാല്‍: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാല്‍ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 2011 – 2016 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാല്‍ ഇനി ഈ പദ്ധതി ആരും പൂര്‍ത്തികരിക്കേണ്ട എന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീപാത നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടി […]

ദേശീയപാത നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരം, യുഡിഎഫ് അത് ആഘോഷമാക്കുന്നു: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാത 66ലെ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രതിസന്ധികളും മറികന്നാണ് ദേശീയപാത നിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. നിര്‍മ്മാണത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണെന്നും റിയാസ് പറഞ്ഞു. Also Read; തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 120 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍ ദൗര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോള്‍ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് […]

രണ്ട് മിനിറ്റുള്ള നാല് വീഡിയോക്ക് സര്‍ക്കാര്‍ നല്‍കിയത് 39.5 ലക്ഷം; ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് മാത്രം അനുവിച്ചത് രണ്ട് കോടി

തിരുവനന്തപുരം: രണ്ട് മിനിറ്റുള്ള നാല് വീഡിയോ ചെയ്യുന്നതിന് ടൂറിസം വകുപ്പിന് മുപ്പത്തി ഒന്‍പതര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നാല് ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതിന് പതിമൂന്നേകാല്‍ ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര്‍ ഫെസ്റ്റിന്റെ പരസ്യത്തിനായി നല്‍കിയത് പതിമൂന്ന് ലക്ഷം രൂപയാണ്. Also Read; ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് വേണ്ടി […]

ലഹരി ഇല്ലാതാക്കല്‍ അല്ല, എസ്എഫ്‌ഐയെ ഇല്ലാതാക്കലാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: കളമശ്ശേരി പോളിടെക്നികിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിലരുടെ താല്‍പര്യം ലഹരി ഇല്ലാതാക്കലാണോ അതോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോയെന്ന് സംശയിക്കുന്നു. അത്തരമൊരു അജണ്ടവെച്ച് ആരെങ്കിലും പ്രതികരിച്ചാല്‍ അത് ജനം മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു. Also Read; 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ് എല്ലാ രാഷ്ട്രീയക്കാരും ലഹരിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ഇവിടെയാകെ ലഹരി വ്യാപിക്കണമെന്ന് ഒരു മുന്നണിയും ആഗ്രഹിക്കുന്നില്ല. യുവജന വിദ്യാര്‍ത്ഥി […]

ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുന്നു: പരിഹസിച്ച് മന്ത്രി റിയാസ്

പാലക്കാട്: കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കത്ത് വിവാദത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ് എന്ന് റിയാസ് പറഞ്ഞത്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാര്‍ട്ടിയില്‍ ഐക്യം ഇല്ലാത്തവരാണ് സര്‍ക്കാര്‍ പ്രശ്‌നമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. കൂടാതെ കത്ത് എയര്‍ ഇന്ത്യാ ഫ്‌ലൈറ്റില്‍ നിന്നും വീണതല്ലല്ലോയെന്നും റിയാസ് പരിഹസിച്ചു. […]

പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂ: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുകയാണ് ചെയ്യുന്നത്. അത് ശരിവയ്ക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വരുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ പ്രതിപക്ഷ നേതാവ് ഒളിച്ചോടുകയാണെന്നും അതുകൊണ്ട് പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂവെന്നും റിയാസ് പറഞ്ഞു. Also Read; മദ്രസകള്‍ തല്‍ക്കാലം അടച്ചുപൂട്ടേണ്ട ; ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി ‘പ്രതിപക്ഷ […]