January 15, 2026

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ലോക്കര്‍ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. ക്ഷേത്രത്തില്‍ എവിടെയെങ്കിലും സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാണ് മെറ്റല്‍ ഡിറ്റക്റ്റര്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. Also Read; ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വാടക മുടങ്ങി; 547 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ ശ്രീകോവിലിന് മുന്നിലെ […]

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പ്രതികള്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയാണെന്നാണ് പിടിയിലായ പ്രതികള്‍ പറയുന്നത്. ക്ഷേത്രത്തിലെത്തിയത് ദര്‍ശനത്തിന് വേണ്ടിയാണെന്നും എന്നാല്‍ തളിപ്പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി ഇത് മോഷ്ടിച്ചതാണെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പുരാവസ്തു ഇനത്തില്‍പ്പെട്ട തളിപ്പാത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. Also Read; എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍, പി പി ദിവ്യയുടെ വാദങ്ങള്‍ പൊളിയുന്നു മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം […]