പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന; സൈന്യം പരിശോധന തുടരുന്നു

ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബംഗറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുന്‍കൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. Also Read; മെഡിക്കല്‍ കോളേജിലെ പുക; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബന്ധുക്കള്‍ പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായുള്ള പതിനൊന്നാം ദിവസത്തെ […]

പഹല്‍ഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നു. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഭീകരവാദത്തിനു പിന്തുണ […]

കശ്മീരില്‍ 5 വീടുകള്‍ തകര്‍ത്തു; തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍. കശ്മീരില്‍ അഞ്ച് ഭീകരരുടെ വീടുകള്‍ ജില്ലാ ഭരണകൂടം ഇന്നലെ തകര്‍ത്തു. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്. ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കരെ ത്വയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹ്‌മദ് കുട്ടേയുടെയും കുല്‍ഗാമില് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകര്‍ത്തു. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് […]

ബന്ദിപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ബന്ദിപൂര്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പോലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പോലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം തുടര്‍ന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. Also Read; പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു; രണ്ട് പേര്‍ പാകിസ്ഥാനികള്‍ അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് […]

പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു; രണ്ട് പേര്‍ പാകിസ്ഥാനികള്‍

ഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അലി തല്‍ഹ, ആസിഫ് ഫൗജി എന്നീ രണ്ട് പേര്‍ പാകിസ്ഥാനികളാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ […]

പഹല്‍ഗാം ഭീകരാക്രമണം; ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി ഡല്‍ഹിയിലെത്തി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വന്‍ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെത്തി. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദി മടങ്ങിയെത്തിയത്. കൂടിക്കാഴ്ചയില്‍ പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചയായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദി സഹായം വാഗ്ദാനം ചെയ്‌തെന്നും ഭീകരതയെ ഒന്നായി നേരിടാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. Also […]