ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവര്‍ സുരക്ഷിതമായി കഴിയാമെന്ന് കരുതണ്ട; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ശ്രീനാരായണഗുരുവിന്റെ വചനങ്ങള്‍ ലോകത്തിന് വഴികാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുദേവനില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. 100 വര്‍ഷം മുന്‍പുള്ള ശ്രീ നാരായണ ഗുരു – മഹാത്മാഗാന്ധി സംഗമം ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു-മഹാത്മജി സംഗമത്തിന്റെ ശതാബ്ദി സമ്മേളനം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. Also Read; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ഗുരുവചനങ്ങള്‍ മലയാളത്തില്‍ ഉദ്ധരിച്ച പ്രധാനമന്ത്രി ഗുരുവിന്റെ […]

കേണല്‍ സോഫിയ ഖുറേഷിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവം: മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വിജയ് ഷായ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സ്വമേധയാ കേസെടുത്ത മധ്യപ്രദേശ് ഹൈക്കോടതി, മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നിന്ദ്യവും […]

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരര്‍; കൊല്ലപ്പെട്ട അഞ്ച് പേരുടെ വിവരങ്ങള്‍ പുറത്ത്

പാകിസ്താനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരരെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്തുവന്നു. ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് ഹസന്‍ ഖാന്‍, മുഹമ്മദ് യൂസഫ് അസര്‍, മുദാസര്‍ ഖാദിയാന്‍ ഖാസ് ( ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍), ഹാഫിസ് മുഹമ്മദ് ജമീല്‍ (മസൂജ് അസറിന്റെ ബന്ധു), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബ നേതാവ് മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ […]

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന; സൈന്യം പരിശോധന തുടരുന്നു

ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബംഗറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുന്‍കൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. Also Read; മെഡിക്കല്‍ കോളേജിലെ പുക; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബന്ധുക്കള്‍ പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായുള്ള പതിനൊന്നാം ദിവസത്തെ […]

പാകിസ്താന് തിരിച്ചടി; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച് വ്യോമാതിര്‍ത്തി അടച്ച പാകിസ്താന്റെ നീക്കത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താന്‍ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും വ്യോമാതിര്‍ത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. അടുത്ത മാസം 23 വരെ യാത്രാ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കുമുള്‍പ്പടെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള […]

പഹല്‍ഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നു. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഭീകരവാദത്തിനു പിന്തുണ […]

കശ്മീരില്‍ 5 വീടുകള്‍ തകര്‍ത്തു; തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍. കശ്മീരില്‍ അഞ്ച് ഭീകരരുടെ വീടുകള്‍ ജില്ലാ ഭരണകൂടം ഇന്നലെ തകര്‍ത്തു. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്. ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കരെ ത്വയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹ്‌മദ് കുട്ടേയുടെയും കുല്‍ഗാമില് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകര്‍ത്തു. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് […]

ബന്ദിപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ബന്ദിപൂര്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പോലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പോലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം തുടര്‍ന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. Also Read; പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു; രണ്ട് പേര്‍ പാകിസ്ഥാനികള്‍ അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് […]

പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു; രണ്ട് പേര്‍ പാകിസ്ഥാനികള്‍

ഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അലി തല്‍ഹ, ആസിഫ് ഫൗജി എന്നീ രണ്ട് പേര്‍ പാകിസ്ഥാനികളാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ […]

ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവെപ്പ്; ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ലെന്നും വെടിവെപ്പിനെ ശക്തമായി നേരിട്ടെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരു അയല്‍ക്കാര്‍ക്കും ഇടയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവെപ്പ് നടന്നത്. ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത […]

  • 1
  • 2