ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 3 വിദേശികള്‍ ഉള്‍പ്പെടെ 7 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്
പലസ്തീന്‍: ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് വിദേശികള്‍ അടക്കം ഏഴ് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഒരു തുരങ്ക സമുച്ചയത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ പറഞ്ഞ ജബാലിയ ക്യാമ്പില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പര്‍ട്ടുകളുണ്ട്. ”ഇന്നലെ ജബാലിയ കൂട്ടക്കൊലയില്‍ ഏഴ് തടവുകാര്‍ കൊല്ലപ്പെട്ടു, അതില്‍ മൂന്ന് വിദേശ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ ഉള്‍പ്പെടെ,” എന്ന് ഹമാസ് സൈനിക വിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. Also Read; മാധ്യമങ്ങളോട് ബോഡി […]