ശബരിമലയിലെ ഡോളി സര്‍വീസ് ഇനി പ്രീപെയ്ഡ്; തൊഴിലാളികള്‍ പണി മുടക്കി സമരത്തില്‍
ശബരിമല: ഡോളി സര്‍വീസിനു പ്രീപെയ്ഡ് സംവിധാനം ഒരുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ പണിമുടക്ക് സമരത്തില്‍. പമ്പയിലാണു സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്താതെ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നാരോപിച്ചാണ് സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. Also Read; വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക് അതേസമയം പമ്പാ നദിയില്‍ ഇറങ്ങുന്നതിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ശക്തമായ […]