December 18, 2025

പോറ്റിയേ കേറ്റിയേ പാട്ട് വിവാദം; പൊലീസിനുള്ളില്‍ രണ്ടഭിപ്രായം; കടുത്ത നടപടികള്‍ ഉടനില്ല

തിരുവനന്തപുരം: വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ പൊലീസിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണ് ഉള്ളത്. പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ട് നീക്കം ചെയ്യും. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്ഐആര്‍; പൂരിപ്പിച്ച ഫോമുകള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ […]

പോറ്റിയേ കേറ്റിയേ പാരഡി പാട്ട്; അന്വേഷണത്തിന് ഓപ്പറേഷന്‍ വിങ്

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. എഡിജിപി പരാതി സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന് കൈമാറി. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന വിദേശികളെ പ്രവേശിപ്പിക്കില്ല; കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കുമായി ട്രംപ് സമഗ്രമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഡിജിപി എഡിജിപി എച്ച് വെങ്കിടേഷിന് പരാതി കതൈമാറുകയായിരുന്നു. കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എച്ച്. വെങ്കിടേഷ് […]

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും

തിരുവനന്തപുരം: വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. നിയമോപദേശം തേടിയതിന് ശേഷം കേസെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. തൊഴിലുറപ്പ് നിയമം; ബില്‍ ലോക്‌സഭയില്‍, രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിന്‍വലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം. പാരഡി ഗാനത്തിനെതിരെ […]