പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, ആകെ 9 പ്രതികള്‍
അടൂര്‍: പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ്. പത്തനംതിട്ട അടൂരിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായ വിവരം തുറന്നു പറഞ്ഞത്. കേസില്‍ ആകെ 9 പ്രതികളാണുള്ളത്. അതില്‍ നാല് പേര്‍ പിടിയിലായി. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗണ്‍സിലിംഗില്‍ ആണ് ഒരു വര്‍ഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും പെണ്‍കുട്ടി തുറന്നു പറഞ്ഞത്. മറ്റ് പ്രതികള്‍ ഉടന്‍ പിടിയില്‍ ആകും എന്ന് അടൂര്‍ പോലീസ് പറഞ്ഞു. […]