October 16, 2025

പെരിയ ഇരട്ടക്കൊല ; നാല് സിപിഎം പ്രവര്‍ത്തകര്‍ പുറത്തിറങ്ങി,രക്തഹാരം അണിയിച്ച് സ്വീകരിച്ച് പ്രവര്‍ത്തകര്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ കെ വി കുഞ്ഞിരാമനടക്കമുള്ള നാല് സിപിഎം നേതാക്കളും പുറത്തിറങ്ങി.കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ സ്‌റ്റേ ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇവര്‍ പുറത്തിറങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. Also Read ; തിരുപ്പതി ദുരന്തം ; ആറ് മരണം, അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ച് കയറി ആളുകള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, […]

പെരിയ ഇരട്ടക്കൊല ; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്തു

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷ കോടതി സ്‌റ്റേ ചെയ്തു. കേസില്‍ 5 വര്‍ഷത്തിന് ശിക്ഷ വിധിച്ച മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 4 പ്രതികളുടെ ശിക്ഷയാണ് കോടതി സ്‌റ്റേ ചെയ്തത്. ശിക്ഷാ വിധിക്കെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇവരെല്ലാം നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണുള്ളത്. Also […]

പെരിയ ഇരട്ട കൊലക്കേസ്: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: പെരിയ ഇരട്ട കൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 8.15 നാണ് സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച 9 പേരെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. Join with […]

പെരിയ ഇരട്ടക്കൊല ;വിധി അന്തിമമല്ലെന്ന് സിപിഎം നേതാക്കള്‍, മേല്‍ക്കോടതിയെ സമീപിക്കും

കോട്ടയം: പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎം നേതാക്കളടക്കം ശിക്ഷിക്കപ്പെട്ട വിധിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ വിധി അന്തിമമല്ലെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സമാന നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്ത് വന്നു.കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിചാരണ കോടതി വിധി അന്തിമമല്ലെന്നും പറഞ്ഞു. Also Read ; കാരവാനിലെ മരണം ; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് […]

പെരിയ ഇരട്ടക്കൊലപാതക കേസ് ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും മറ്റ് നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് കോടതി വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. Also Read ; അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ് ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ […]

പെരിയാ ഇരട്ടക്കൊലപാതകം ; വിധി സിബിഐയുടെ ഗൂഡാലോചന സിദ്ധാന്തത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍

കൊച്ചി: പെരിയാ ഇരട്ടക്കൊലപാതക കേസിലെ വിധി സിബിഐയുടെ ഗൂഡാലോചന സിദ്ധാന്തത്തിന് ഏറ്റ തിരിച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്‍.കേസില്‍ സിബിഐ പ്രതിചേര്‍ത്തവരില്‍ ആറ് പേരാണ് കുറ്റവിമുക്തരായത്. Also Read ; മകള്‍ക്ക് നേരെ നിരന്തര മര്‍ദ്ദനം; ആലപ്പുഴയില്‍ യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു നേരത്തെ കോണ്‍ഗ്രസിലായിരുന്ന സി കെ ശ്രീധരന്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ പെരിയ ഇരട്ടകൊലപാതക കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്തും ശ്രീധരന്‍ ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് കൊല്ലപ്പെട്ട […]

പെരിയ ഇരട്ടക്കൊലപാതകം: സി പി ഐ എം മുന്‍ എം എല്‍ എ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാര്‍; ഗൂഡാലോചന തെളിഞ്ഞെന്ന് കോടതി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ […]

പെരിയ ഇരട്ടക്കൊലപാതക കേസ് ; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് എന്നിവരെയാണ് പുറത്താക്കിയത്. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേസ് വിശദമായി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. Also Read ; വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് […]