റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 26ന് വൈകിട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ വിരുന്ന് ഒരുക്കുന്നത്. ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചിരിക്കുന്നത്. ‘അറ്റ് ഹോം’ എന്ന പേരില്‍ ഒരുക്കുന്ന വിരുന്നിലേക്ക് പിണക്കങ്ങള്‍മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. Also Read; ഫെമ ലംഘനക്കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് ഇ ഡി പരിപാടിക്ക് തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ […]

ചില യാഥാര്‍ത്ഥൃം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത് : എം ടി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പറഞ്ഞ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി ‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല എന്നും ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.’ എന്നായിരുന്നു എംടിയുടെ പ്രതികരണം. എഴുത്തുകാരന്‍ എന്‍ ഇ സുധീന്‍ ആണ് സമൂഹമാധ്യമക്കുറിപ്പിലൂടെ എംടിയുടെ വിശദീകരണം പുറത്തു വിട്ടത്. കൂടാതെ ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്ന് എംടി സൂചിപ്പിച്ചിരുന്നെങ്കിലും, അത് ഇത്ര കനപ്പെട്ട രാഷ്ട്രീയവിമര്‍ശനമാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്‍ ഇ സുധീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Also […]

എം ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് കൊണ്ടു; പ്രതികരണം തയ്യാറാക്കി ദേശാഭിമാനി

കോഴിക്കോട് : കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(കെ എല്‍ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവന്‍ നായര്‍ പ്രതികരിച്ചതായി ‘ദേശാഭിമാനി’ റിപ്പോര്‍ട്ട് ചെയ്തു. പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചര്‍ച്ചയിലും എനിക്ക് പങ്കില്ല. Also Read; മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് ആക്ഷേപിച്ചു, ലീഗുമായി സഹകരിച്ച കാലം ഓര്‍മിപ്പിച്ച് പിണറായി വിജയന്‍ എന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രി യെയോ ഉദ്ദേശിച്ചല്ല. റഷ്യയിലടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. അത് […]

മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് ആക്ഷേപിച്ചു, ലീഗുമായി സഹകരിച്ച കാലം ഓര്‍മിപ്പിച്ച് പിണറായി വിജയന്‍

മലപ്പുറം: മുസ്ലീം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപതുകളില്‍ ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ കൊച്ചു പാക്കിസ്ഥാനെന്ന് ആര്‍ എസ് എസും മറ്റ് ചിലരും ആക്ഷേപിച്ചു. അറുപതുകളില്‍ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് അതിനെ ചിലര്‍ ആക്ഷേപിച്ചു, അവര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അവര്‍ക്ക് വിഷമമാവും – മുഖ്യമന്ത്രി […]

മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തനിക്കും പലര്‍ക്കും പിണറായി മഹാനാണെന്നു പറഞ്ഞ ഇ.പി.ജയരാജന്‍, പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്‌കര്‍ത്താക്കളോടും ഉപമിച്ചു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായറുടെ വിമര്‍ശനം. ”കേന്ദ്രസര്‍ക്കാരിനെ, നരേന്ദ്ര മോദിയെയാണു എം.ടി.വിമര്‍ശിച്ചതെന്നാണു തന്റെ തോന്നല്‍. അമേരിക്കന്‍ വിപ്ലവും ചൈനീസ് വിപ്ലവും ചരിത്രങ്ങളാണ്. ആ ചരിത്രങ്ങള്‍ ആവശ്യാനുസരണം മഹത്‌വ്യക്തികള്‍ അവരുടെ സംഭാഷണങ്ങളില്‍ ഉദ്ധരിക്കും” ഇ.പി.ജയരാജന്‍ പറഞ്ഞു. Also Read; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍; […]

‘പിണറായി ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോള്‍’, കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ഒരാള്‍ അറിയിച്ചത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോളും എന്ത് നീതിയുമെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിക്കുന്ന ഘട്ടം മുതല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി അര്‍പ്പണബോധത്തോടെ നിന്ന് പ്രവര്‍ത്തിച്ച ഒരു ജനപ്രതിനിധിയാണ് ഞാന്‍. കലോത്സവം […]

പിണറായി വിജയനെകുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ ഇ.പി ജയരാജന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. അദ്ദേഹത്തെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തെറ്റില്ലെന്നും പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വീഡിയോ ഗാനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ജയരാജന്‍ പറഞ്ഞു. ഇതുപോലെതന്നെ ഇ.പി ജയരാജനെ സമാന വിഷയത്തില്‍ ശാസിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇ.പി.യുടെ പ്രതികരണം. Also Read; പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള […]

നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ തടഞ്ഞു; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍

കൊച്ചി: നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ പോലീസ് തടഞ്ഞുവെച്ചതിന് നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍. കൊല്ലം പത്തനാപുരം സ്വദേശിയായ എല്‍ അര്‍ച്ചനയാണ് ഏഴുമണിക്കൂര്‍ തടഞ്ഞുവെച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയാണ്. Also Read; അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുമ്പോള്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്തത്.  

നവകേരള ബസ് വാടകയ്ക്ക്, കെ എസ് ആര്‍ ടി സിക്ക് ചുമതല

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായി. ആദ്യം തലസ്ഥാനത്തുള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി ബസ് പ്രദര്‍ശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നല്‍കാനുമാണ് തീരുമാനമായിരിക്കുന്നത്. വിവാഹ ആവശ്യം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലാണ് ബസ്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂര്‍ത്തിയായശേഷം ബസ് കെഎസ്ആര്‍ടിസിക്ക് വിട്ടുകൊടുക്കും. ബസിന്റെ പരിപാലനച്ചുമതല കെഎസ്ആര്‍ടിസിക്കാണ്. സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാള്‍ കുറവായിരിക്കും വാടക തുക എന്നാണ് വിവരം. ഇത് എത്രയാണെന്ന് തീരുമാനമായിട്ടില്ല. […]

ഗൂഢാലോചന, ഗൂഢാലോചന തന്നെ, വിരട്ടാമെന്ന് കരുതേണ്ട: മാധ്യമപ്രവര്‍ത്തകക്കെതിരായ കേസില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗൂഢാലോചനയ്ക്കു കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്നും പോലീസില്‍ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയുണ്ടെങ്കില്‍ അത്തരത്തില്‍ കേസ് വരും. ജോലിസ്ഥലത്ത് പോകുന്നതോ സാധാരണ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതോ ആരും തടയാന്‍ പോകുന്നില്ല. ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. നിങ്ങള്‍ അങ്ങനെയല്ലെന്ന് പറയുന്നു. അത് തെളിയിച്ചോളൂ. എനിക്ക് പോലീസില്‍ വിശ്വാസക്കുറവില്ല- ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു. Also Read; വിഴിഞ്ഞത്ത് എകസൈസ് കണ്ടെടുത്തത് കഞ്ചാവ് ഉള്‍പ്പടെ മാരകായുധങ്ങള്‍ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തെയും മുഖ്യമന്ത്രി […]