ആദിമം പരിപാടിയില്‍ എന്താണ് തെറ്റ്? ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കുമളിയിലെ ആദിവാസി വിഭാഗമായ പളിയര്‍ അവതരിപ്പിക്കുന്നതാണ് പളിയ നൃത്തം.ഈ കലാപരിപാടിയാണ് ആദിമത്തില്‍ അവതരിപ്പിച്ചത്. അതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രദര്‍ശന വസ്തുവാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തിലല്ലെന്നും കേരളീയത്തില്‍ അവതരിപ്പിച്ച ആദിമം പരിപാടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കലാപരിപാടിക്ക് ശേഷം വിശ്രമിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടില്ലേ? അതില്‍ കൂടുതല്‍ ഒന്നും കേരളീയത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണനെ തള്ളി മുഖ്യമന്ത്രി […]

കളമശ്ശേരി സ്ഫോടനം: അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മാറി സംയമനത്തോടെയും ഐക്യത്തോടെയും നേരിടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ‘ഞായറാഴ്ചത്തെ സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. […]

കളമശ്ശേരിയിലെ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി, ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍

കൊച്ചി: കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. എല്ലാവരും കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നും ബോംബ് സ്‌ഫോടനമാണെന്ന് കരുതുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒരാള്‍ ഇന്നലെ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും […]

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപണം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളെ വിട്ടയച്ചു

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഞ്ച് മണിക്കൂർ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു വിദ്യാർത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ […]

34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ് നിലവില്‍ ഉള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആറു വര്‍ഷത്തിനിടെ 34 തവണയാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2017 ലാണ് കേസ് ആദ്യമായി സുപ്രീം കോടതിയില്‍ എത്തിയത്. പന്നിയാര്‍ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ തുടങ്ങിയ സ്ഥലങ്ങളിലെ […]