ഞാനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ പ്രശ്‌നം നടക്കുന്നുണ്ടെന്ന് വരുത്താനാണ് ശ്രമം, മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: നവകേരള സദസില്‍ എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയുടെ പ്രസംഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ കെകെ ശൈലജ എംഎല്‍എ നടത്തിയ അധ്യക്ഷ പ്രസംഗത്തെ അതേ വേദിയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു എന്ന വാര്‍ത്തയോടായിരുന്നു പ്രതികരണം. ‘ഞാനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































