ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും മന്ത്രിസഭയ്ക്ക് ഫണ്ട് നല്‍കാന്‍ അധികാരമുണ്ടെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും ലോകായുക്ത തള്ളിയതോടെ ഉപലോകായുക്തമാര്‍ക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍, സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും […]

കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി മുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാഴ്ച നീളുന്ന കേരളീയം പരിപാടിക്ക് പൗഢമായ തുടക്കം. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദേശ പ്രതിനിധികള്‍, വ്യവസായ വാണിജ്യ-ഐടി സ്റ്റാര്‍ട്ടപ്പ് രംഗങ്ങളിലെ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മത സമുദായ നേതാക്കള്‍, എംപി-എംഎല്‍എമാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം വന്‍ ജനാവലി പങ്കെടുത്തു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി […]

പിണറായിയും ബ്രിട്ടാസും ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പിനെത്തി, നോട്ട് നിരോധനം ശരിക്കും കുടുക്കി

ബി ജെ പി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സഹകാരി സംരക്ഷണ പദയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി…ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റിലിയെ കാണാനെത്തിയത് എന്തിനായിരുന്നു… വെളിപ്പെടുത്തലുമായി സുരേഷ് ഗോപി…        

‘കോടിയേരിയുടെ ജീവിതവഴികള്‍ പ്രചോദനമാക്കുക’; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഐഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേര്‍ന്ന നേതാവായിരുന്നു അദ്ദേഹം. സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. അതുകൊണ്ടുതന്നെ ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ […]