ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം
തിരുവനന്തപുരം: പ്രതിരോധം കടുപ്പിക്കുമ്പോഴും നിപയടക്കം ജന്തുജന്യരോഗങ്ങളുടെ മനുഷ്യരിലേക്കുള്ള പകര്‍ച്ച വഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വവ്വാലുകളാണ് വൈറസിന്റെ സ്രോതസ്സെന്ന് സ്ഥിരീകരിച്ചെങ്കിലും ആറ് വര്‍ഷമായിട്ടും എങ്ങനെ മനുഷ്യരിലെത്തി എന്നത് ഇനിയും അജ്ഞാതമാണ്. Also Read ; തൃശ്ശൂര്‍ കളക്ടറുടെ ആദ്യ സന്ദര്‍ശനം ആദിവാസി കുട്ടികള്‍ക്കൊപ്പം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഘട്ടത്തില്‍ ചര്‍ച്ചയും ഇടപെടലുകളും ഉണ്ടാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പാതിവഴിയില്‍ മുടങ്ങുകയാണ് പതിവ്. മനുഷ്യരില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം […]