September 8, 2024

മലബാറിലെ സീറ്റ് പ്രതിസന്ധി ; വിദ്യാഭ്യാസ മന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും, പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് സൂചന

തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മലബാറില്‍ പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുമെന്നാണ് സൂചന. പ്ലസ് വണ്‍ പ്രവേശനം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. Also Read ; കാത്തിരിപ്പുകള്‍ക്ക് അവസാനമായി , വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി ; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം ചട്ടം 300 പ്രകാരമാണ് വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. […]

കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; അലോഷ്യസ് സേവ്യറിന് പരിക്ക്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. Also Read ; ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ ജലപീരങ്കി പ്രയോഗിച്ചത്. പോലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായപ്പോഴും ശാന്തത പാലിച്ചിരുന്ന പോലീസ് സംഘര്‍ഷം അതിരുകടന്നതോടെയാണ്  ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. ഇതോടെ പ്രവര്‍ത്തകര്‍ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘര്‍ഷം വ്യാപിക്കുകയും […]

ആദ്യ സപ്ലിമെന്ററി പ്ലസ് വണ്‍ പ്രവേശനം ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയം. 30,245 വിദ്യാര്‍ഥികളാണ് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അപേക്ഷകര്‍ക്ക് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന പോര്‍ട്ടലായ (https://hscap.kerala.gov.in/) വഴി അലോട്മെന്റ് നില പരിശോധിക്കാം. Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

മലപ്പുറം സീറ്റ് പ്രതിസന്ധി: മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക്

തിരുവനന്തപുരം: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക്. മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളാണ് മന്ത്രിയുടെ വാദങ്ങളെ പൊളിക്കുന്നത്. അണ്‍എയ്ഡഡ് സീറ്റുകള്‍ കൂട്ടിയില്ലെങ്കിലും മലപ്പുറത്ത് 2954 സീറ്റുകളുടെ കുറവ് മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോള്‍ അണ്‍എയ്ഡഡ് കൂട്ടിയാല്‍ പോലും മലപ്പുറത്ത് പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പുറത്താകുമെന്നതാണ് യാഥാര്‍ഥ്യം. Also Read ;വീര്യം കുറഞ്ഞ മദ്യവുമായി വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് ഓരോ ഘട്ടങ്ങളിലും […]

8 വര്‍ഷത്തിനിടെ 1000 ബാറുകള്‍ പക്ഷേ കുട്ടികള്‍ക്ക് സീറ്റില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ രണ്ടാ ദിവസം മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സഭയ്ക്കുള്ളില്‍ തര്‍ക്കം. മലബാറില്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അത് നിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്‌പോര് നടന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. Also Read ; കൊലപാതകക്കേസ് ; കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍ നിയമസഭയില്‍ നടന്ന […]

പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; മലബാറില്‍ സീറ്റ് പ്രതിസന്ധി

മലപ്പുറം: പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറില്‍ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ല. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വര്‍ധനവില്‍ കൂടുതലും മലപ്പുറത്ത് തന്നെയാണ്. അപേക്ഷകര്‍ വര്‍ധച്ചതോടെ മലബാറില്‍ ഇത്തവണയും സീറ്റ് പ്രതിസന്ധി രൂക്ഷമാകും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

പ്ലസ് വൺ പ്രവേശനം അധിക ബാച്ച് അനുവദിക്കില്ല: ജംബോ ബാച്ചുകൾ അനുവദിക്കുന്ന കാര്യം ചർച്ചയിൽ, സീറ്റ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങി മുസ്ലീം ലീഗ്

തിരുവനന്തപുരം: പ്ലസ് വണ്‍ സ്‌കൂള്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്നും മന്ത്രി വ്യക്തമാക്കി. Also Read ; സല്‍ക്കാരച്ചടങ്ങില്‍ വെച്ച് വധുവിന്റെ ശരീരത്തില്‍ പാടുകള്‍ കണ്ടു; ഭര്‍ത്താവിനെതിരെ കേസ്, ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി […]