December 1, 2025

അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസ്സുകാരി പീഡനത്തിനിരയായ സംഭവം; അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റില്‍

കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റിലായി. കുട്ടിയെ വീട്ടിനുള്ളില്‍വെച്ച് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. Also Read; വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ വയോധിക കൊല്ലപ്പെട്ടു കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം വ്യക്തമായത്. തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് […]

ഏഴാം ക്ലാസുകാരിയുടെ സമ്മതമില്ലാതെ വിവാഹം; രക്ഷപ്പെടാന്‍ നോക്കിയ പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോകുന്ന വീഡിയോ വൈറല്‍

ബെംഗളൂരു: കര്‍ണാടകയിലെ ഹൊസൂരില്‍ നിര്‍ബന്ധിത ബാലവിവാഹം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച വ്യക്തിയുടെ അടുക്കലേക്ക് വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. തിമ്മത്തൂരില്‍ നിന്നുള്ള 14-കാരിയായ പെണ്‍കുട്ടിയെയാണ് സമീപ ഗ്രാമത്തിലെ യുവാവ് വിവാഹം ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 29 കാരനായ യുവാവുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ വിവാഹം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു വിവാഹം. പെണ്‍കുട്ടി എതിര്‍പ്പ് പറഞ്ഞെങ്കിലും ആരും തന്നെ പരിഗണിച്ചില്ല. […]

മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ടു; യുവതിക്കെതിരെ പോക്‌സോ കേസ്

പാലക്കാട്: മകന്റെ കൂട്ടുകാരനായ 14 കാരനൊപ്പം നാടുവിട്ട യുവതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് 35കാരിക്കെതിരെ കേസെടുത്തത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. യുവതിയെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടതും ഇവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും. Also Read; ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകന്റെ […]

പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, ആകെ 9 പ്രതികള്‍

അടൂര്‍: പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ്. പത്തനംതിട്ട അടൂരിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായ വിവരം തുറന്നു പറഞ്ഞത്. കേസില്‍ ആകെ 9 പ്രതികളാണുള്ളത്. അതില്‍ നാല് പേര്‍ പിടിയിലായി. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗണ്‍സിലിംഗില്‍ ആണ് ഒരു വര്‍ഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും പെണ്‍കുട്ടി തുറന്നു പറഞ്ഞത്. മറ്റ് പ്രതികള്‍ ഉടന്‍ പിടിയില്‍ ആകും എന്ന് അടൂര്‍ പോലീസ് പറഞ്ഞു. […]

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിജയവാഡയിലെത്തിച്ച് പീഡിപ്പിച്ചു ; 21 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ച് വയസുകാരിയായ അസം സ്വദേശിനിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ചന്ദന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ വിജയവാഡയില്‍ നിന്നും പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. Also Read […]

വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍

തൃശൂര്‍: പോക്‌സോ കേസില്‍ എസ്.ഐ അറസ്റ്റില്‍. കേരള പോലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ ആണ് കസ്റ്റഡിയിലുള്ളത്. തൃശൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. രണ്ടു വര്‍ഷം മുമ്പ് ചെപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്കെത്തിച്ചത്. സ്‌കൂള്‍ കൗണ്‍സിലിങിലാണ് വിദ്യാര്‍ത്ഥിനി പീഡന വിവരം തുറന്നു പറഞ്ഞത്. Also Read ; ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍, ശരിയായ അന്വേഷണം നടത്താതെ കേസില്‍ പ്രതിയാക്കി : […]

സിദ്ദിഖിനെതിരെ പോക്‌സോ കേസെടുക്കണം; കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊച്ചി: സിദ്ദിഖിനെതിരെയുള്ള യുവനടിയുടെ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടനെതിരെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് വൈറ്റില സ്വദേശി പരാതി നല്‍കിയത്.സിദ്ധിഖിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. Also Read ; വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ആരോപണം ഉയര്‍ന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. യുവ നടി രേവതി […]

വയനാടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. Also Read; വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരന് ദാരുണാന്ത്യം പോക്‌സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ […]

തിരുവനന്തപുരത്തെ ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ കോടതി. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് ഇത്തരമൊരു ഉത്തരവ് എന്ന് കോടതി അറിയിച്ചു. Also Read ; നല്ല ശമ്പളത്തില്‍ ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ് പ്രതിയായ നെടുമങ്ങാട് സ്വദേശിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ 21 കാരന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തില്‍ ആവുകയും പിന്നീട് ഒരുമിച്ച് […]

നാല് വയസുകാരി അതിജീവിത മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ വരണമെന്ന് നിര്‍ദേശം ; വിചിത്ര നിയമവുമായി പോലീസ്

കോഴിക്കോട്: നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണ വിധേയനായ പോക്‌സോ കേസില്‍ വിചിത്ര നിയമവുമായി പോലീസ്. നാല് വയസുകാരിയായ അതിജീവിതയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാന്‍ കുട്ടിയെ പോലീസ് വിളിപ്പിച്ചത്. Also Read ; നല്ല ശമ്പളത്തിൽ മ്യൂസിയത്തില്‍ ജോലി തുടര്‍മൊഴി എടുക്കണമെങ്കില്‍ സിവില്‍ ഡ്രെസിലുള്ള ഒരു വനിതാ പോലീസ് ഓഫീസര്‍ കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി മൊഴിയെടുക്കണമെന്നാതാണ് നിയമം. അങ്ങനെയിരിക്കെയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിക്ക് […]