തന്റെ വാക്കുകളെ വളച്ചൊടിക്കുന്നു, സിനിമയില്‍ അഭിനയിക്കണം, മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണം, രാഷ്ട്രീയക്കാരനാകുന്നത് അത്യാവശ്യമല്ല: സുരേഷ് ഗോപി
കണ്ണൂര്‍: തനിക്ക് സിനിമ അഭിനയം തുടരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് സുരേഷ് ഗോപി. ഇപ്പോള്‍ വരുമാനം നിലച്ചു, ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് വളച്ചൊടിക്കുകയാണെന്നും പ്രജ എന്ന് പറഞ്ഞാല്‍ അസുഖമാണ് എല്ലാവര്‍ക്കും. പ്രജ എന്ന് പറഞ്ഞാല്‍ അതിനെന്താണ് ഇത്ര കുഴപ്പം. പ്രജാതന്ത്രം എന്താണെന്ന് അവര്‍ ആദ്യം പഠിക്കണമെന്നും സുരേഷ് […]