കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: നിയമസഭയില്‍ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും ധനപ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. അയ്യപ്പ സംഗമം രാഷട്രീയ കാപട്യം; സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി: ഷാഫി പറമ്പില്‍ പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചര്‍ച്ചയാകാം ധനമന്ത്രി മറുപടി നല്‍കി. ഈ സഭാ സമ്മേളന കാലത്തെ നാലാം ചര്‍ച്ചയാണിത്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ […]

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചക്കിടെ കത്തിക്കുത്ത്‌

ഇടുക്കിയിലെ ഒരു മരണവീട്ടില്‍ വെച്ച് നടന്ന രാഷ്ട്രീയ ചര്‍ച്ച അവസാനിച്ചത് കത്തിക്കുത്തിലാണ്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുന്‍ പഞ്ചായത്ത് അംഗവുമായ ജിന്‍സന്‍ പൗവ്വത്താണ് കുത്തിയത്. നവംബര്‍ 24 ന് രാത്രിയാണ് സംഭവം. മരണവീട്ടിലെത്തി തിരികെ ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നത്. ഇവിടെ നടക്കുന്ന മലനാട് കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മൂര്‍ച്ഛിച്ച് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം […]