October 16, 2025

പൊന്നാനി അഴിമുഖത്തെ വെള്ളക്കെട്ട്; വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

മലപ്പുറം: വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട പൊന്നാനി അഴിമുഖത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസം. അഴിമുഖത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ നഗരസഭ നടപടി ആരംഭിച്ചു. ജെസിബി കൊണ്ടുവന്ന് ഓടകള്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. Also Read ;ഇ പി ജയരാജന്‍ വധശ്രമക്കേസ് : കെ സുധാകരന്‍ കുറ്റവിമുക്തന്‍ ഇന്നലെ പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ പ്രദേശം ഒറ്റപ്പെടുകയായിരുന്നു. ഇരുപതോളം കുടുംബങ്ങളുടെ നടപ്പാതയും, കിണറും വെള്ളത്തിനടിയിലായി. അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍് മാധ്യമങ്ങളോട് […]

പൊന്നാനിയില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളര്‍ന്നു; രണ്ടു പേർ മരിച്ചു

പൊന്നാനി(മലപ്പുറം): പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേരെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴീക്കല്‍ സ്വദേശി അബ്ദുള്‍ സലാം(43), ഗഫൂര്‍(45) എന്നിവരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ആറുപേര്‍ ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. Also Read ;ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, ഇന്ന് നിര്‍ണായകം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു ഈ സംഭവം. ഇടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ മുങ്ങിത്താഴ്ന്നു. […]