December 4, 2024

ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ തന്നെ വേണം; ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനകളെ നിരയായി അണിനിരത്തുമ്പോള്‍ രണ്ടാനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്റര്‍ വേണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. Also Read ; പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഇളവുതേടി ദേവസ്വം നല്‍കിയ ഉപഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആനകളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നത് രാജഭരണ കാലം മുതലുള്ളതാണെന്ന വാദവും ജസ്റ്റിസ് എ.കെ. ജയ ശങ്കരന്‍ […]

കണ്ണിനാനന്ദമായി പൂരനഗരിയിലെ ആനച്ചമയ പ്രദര്‍ശനം

തൃശൂര്‍: പൂരത്തോടനുബന്ധിച്ചുള്ള വര്‍ണാഭമായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയത്തിന് തുടക്കമായി.ആനപ്പുറത്തേറാന്‍ കാത്തിരിക്കുന്ന വ്യത്യസ്തമായ കുടകള്‍, വേനല്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങാന്‍ അണിഞ്ഞൊരുങ്ങിയ നെറ്റിപ്പട്ടങ്ങള്‍, ഒട്ടേറെ പീലിക്കണ്ണുകള്‍ ചേര്‍ത്തൊരുക്കിയ ആലവട്ടങ്ങള്‍,കാറ്റില്‍ പാറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെഞ്ചാമരങ്ങള്‍ എന്നിവയും ആനയാഭരണങ്ങളുടെ ശേഖരവുമായാണ് ഇത്തവണത്തെ ആനച്ചമയ പ്രദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്.തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഹാളിലും, പാറമേക്കാവിന്റേത് സ്വരാജ് റൗണ്ടിലെ ക്ഷേത്ര അഗ്രശാലയിലുമാണ്. ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് ചമയ പ്രദര്‍ശനം ഉണ്ടായിരിക്കുക.വേനല്‍ ചൂടിനെ പോലും വകവെക്കാതെ […]