ഇടുക്കിയില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ നിരോധിത വെളിച്ചെണ്ണ; നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധ

കട്ടപ്പന: ഇടുക്കിയില്‍ ആദിവാസി ഊരുകളില്‍ സര്‍ക്കാര്‍ വിതരണംചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുത്തിയത് നിരോധിച്ച വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് കിറ്റില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇതുപയോഗിച്ചതിനെ തുടര്‍ന്ന് വെണ്ണിയാനി ഊരില്‍ മാത്രം 60 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. Also Read ; ഉത്തര്‍പ്രദേശില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 18 പേര്‍ മരിച്ചു, 30 ഓളം പേര്‍ക്ക് പരിക്ക് ഐ.ടി.ഡി.പി. വഴിയാണ് ഈ കിറ്റ് വിതരണം ചെയ്തത്. […]