സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് കത്തയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്‌കൂളില്‍ സൂംബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് വിട്ട് നില്‍ക്കുന്നു എന്ന നിലപാട് ടി കെ അഷ്‌റഫ് സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും ടി കെ അഷ്റഫ് വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് പികെഎം യുപിഎസ് […]

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി

തൃശ്ശൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജന്മാര്‍ രംഗത്ത്. സര്‍ക്കാരിന്റെ മുദ്രയുപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് എന്ന വിന്‍ഡോ നിര്‍മിച്ച അതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. സ്‌കൂള്‍ ഗ്രൂപ്പുകളിലൂടെയും മറ്റും ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കിടെ വ്യാപക പ്രചാരണമാണ് ഇതിന് ലഭിച്ചത്. ലിങ്ക് ക്ലിക്ക് ചെയ്യുന്ന ഉടനെ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നെഴുതിയ വിന്‍ഡോ തുറന്നുവരും. പേര്, വിദ്യാഭ്യാസ യോഗ്യത, പ്രായം, […]