December 3, 2024

തൃശൂരില്‍ ഇത്തവണ ഓണത്തിന് പുലികള്‍ ഇറങ്ങും…..

തൃശ്ശൂര്‍ : ഇത്തവണയും തൃശൂരില്‍ പുലികളിറങ്ങും. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പുലിക്കളി ഒഴിവാക്കിയതായി കോര്‍പ്പറേഷനും അറിയിച്ചിരുന്നു.ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനെമെടുത്തത്. അന്തിമ തീരുമാനം കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെതായിരിക്കും. ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ്. സെപ്റ്റംബര്‍ 18ന് ആണ് പുലിക്കളി നടക്കുക. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. Also Read ; വയനാട്ടിലെ ദുരന്ത ബാധിത […]