January 15, 2026

രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തില്‍ ? കേരളത്തിന് പുറത്തും അന്വേഷണം

പാലക്കാട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയത്തില്‍ അന്വേഷണ സംഘം. ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തും എസ്ഐടി അന്വേഷണം വ്യാപിപിച്ചു. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുങ്ങിയത് ചുവന്ന ഫോക്സ്വാഗണ്‍ പോളോ കാറിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്ന് ഗുരുവായൂര്‍ ഏകാദശി; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍, വന്‍ ഭക്തജനത്തിരക്ക് രാഹുലിന്റെ പേഴ്സണല്‍ സ്റ്റാഫ്, ഡ്രൈവര്‍ എന്നിവരെ ചോദ്യം […]

ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി പുറത്തുവിട്ട ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേത് തന്നെയെന്ന് സ്ഥിരീകരണം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടത്തിയ ആധികാരിക പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം ഓഡിയോ ക്ലിപ്പിലെ ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുവതിയെ രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം […]

രാഹുലിനെതിരായ കേസ്; പാലക്കാട്ടെ ഫ്ളാറ്റില്‍ പരിശോധന നടത്തി പോലീസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തി പോലീസ് സംഘം. സെക്യൂരിറ്റി റൂമിലെത്തി പരിശേധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. രാജ്ഭവന്റെ പേര് മാറുന്നു; നാളെ മുതല്‍ ലോക്ഭവന്‍ പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകള്‍, കുരുക്കായി ഡോക്ടര്‍മാരുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പൊലീസ്. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നു. വൈദ്യപരിശോധനയുടെ രേഖകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മരുന്ന് കഴിച്ച ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകളില്‍ പറയുന്നുണ്ട്. […]

രാഹുലിന്റെ സസ്‌പെന്‍ഷന്‍ രാജിക്ക് തുല്യം; എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാനാകില്ല: കെ.മുരളീധരന്‍

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ കേസെടുത്ത നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കെ മുരളീധരന്‍. രാഹുലിന്റെ സസ്‌പെന്‍ഷന്‍ രാജിയ്ക്ക് തുല്യമാണെന്നും അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും അത് സ്വയം തീരുമാനിക്കേണ്ടതാണെന്നും മുലളീധരന്‍ പറഞ്ഞു. ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി നടപടി നേരത്തെ എടുത്തിട്ടുണ്ട്. കൂടുതല്‍ കടുത്ത നിലപാടിലേക്ക് പോകണമെങ്കില്‍ ആ സാഹചര്യമനുസരിച്ചേ പോകാന്‍ കഴിയൂ. പാര്‍ട്ടിക്ക് ഇതില്‍ അപ്പുറം ഒന്നും ചെയ്യാന്‍ […]

ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പരാതി നല്‍കി യുവതി. അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് നേമം പൊലീസിന് കൈമാറും. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് ഉടന്‍ […]

പങ്കെടുക്കുന്നത് പാര്‍ട്ടി പരിപാടികളിലല്ല, പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീനും സണ്ണി ജോസഫും എല്ലാം എന്റെ നേതാക്കളാണ്. നേതാക്കളുടെ അഭിപ്രായങ്ങളില്‍ യോജിക്കുന്നുണ്ട്. അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാനും ഞാന്‍ ബാധ്യസ്ഥനാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ല, അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്: കെ.മുരളീധരന്‍ സസ്പെന്‍ഷനിലായ ആള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഞാന്‍ പങ്കെടുക്കുന്നത് പാര്‍ട്ടി […]

രാഹുല്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ല, അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്: കെ.മുരളീധരന്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് മുളീധരന്റെ പ്രതികരണം. ഗുരുവായൂര്‍ ഏകാദശി; ശ്രീകോവില്‍ ശുചീകരണത്തിനായി ഇന്ന് 1 മണിക്ക് നട അടയ്ക്കും ‘എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്. അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നടത്താന്‍ രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ […]

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നു; പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി, കടുത്ത നടപടി വേണമെന്ന് നേതാക്കള്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി. ലൈംഗികാരോപണം നേരിടുന്ന രാഹുലിന് സംരക്ഷണം നല്‍കുന്നുവെന്ന് പറഞ്ഞാണ് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നത്. രാഹുലിന് എതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. ആരോപണങ്ങളില്‍ മൗനം പാലിക്കുകയാണ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും. എസ് ഐ ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയില്‍ പാര്‍ട്ടിയില്‍ […]

സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങി സര്‍ക്കാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

കൊല്ലം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സര്‍ക്കാര്‍ ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്വര്‍ണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ല, കത്തുകള്‍ക്ക് രേഖയുണ്ട്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ശബരിമല പ്രതിഷേധത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെത്തി സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് സമരം ചെയ്തത്. അതിന് വേണ്ടി ജയില്‍ വാസം […]