December 1, 2025

രാഹുല്‍ മാങ്കൂട്ടത്തിന് വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം. വിശദമായ മെഡിക്കല്‍ പരിശോധന നടത്താനാണ് കോടതി നിര്‍ദേശിച്ചത്. ആദ്യം ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് പരിശോധന നടത്തിയത്. ജാമ്യം നല്‍കുന്നതില്‍ മെഡിക്കല്‍ പരിശോധന നിര്‍ണായകമാണ്. രാവിലത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാഹുല്‍ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത് Also Read; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കും: അഹമ്മദ് ദേവര്‍കോവില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പലയിടങ്ങളിലും പോലീസുമായി ഉന്തും തള്ളുമുണ്ടായി. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേരാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പിന്നീട് ബലം പ്രയോഗിച്ചാണ് നീക്കിയത്. Also Read; ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താന്‍ […]

  • 1
  • 2