പാലക്കാട്ടെ കാറ്റ് രാഹുലിന് അനുകൂലം ; ട്രോളി ബാഗുമായി നിരത്തിലിറങ്ങി പ്രവര്‍ത്തകര്‍, ആഘോഷം തുടങ്ങി
പാലക്കാട്: പാലക്കാട്ടെ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആഘോഷം തുടങ്ങി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ റോഡിലറിങ്ങി. കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ വിജയം ഉറപ്പിച്ച് സമൂഹമാധ്യങ്ങളിലടക്കം പ്രതികരിക്കാന്‍ തുടങ്ങി. വി ടി ബല്‍റാം രാഹുലിന് ആശംസ നേര്‍ന്ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഷാഫി പറമ്പില്‍ എം പിയും ഫേസ്ബുക്കില്‍ പോസ്്റ്റ് ഇട്ടിട്ടുണ്ട്. രാഹുലിം […]





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































