സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് , കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം,ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് പുറമെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read ; ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ് അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ […]

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് തുടരുന്നു.കോഴിക്കോട് ,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടുത്ത 3 മണിക്കൂറില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും […]

മഴ കനക്കും ; തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തൃശൂര്‍ : ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നാളെ അവധി പ്രഖ്യാപിച്ചു. മഴയും കാറ്റും വെള്ളക്കെട്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ സ്‌കൂളുകള്‍ പലതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Also Read ; ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍; രക്ഷപ്പെട്ട ആശ്വാസത്തില്‍ സുജാതയും കുടുംബവും അംഗണവാടികള്‍,നഴ്‌സറികള്‍,കേന്ദ്രീയ വിദ്യാലയങ്ങള്‍,സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്‌കൂളുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍,ട്യൂഷന്‍ സെന്ററുകള്‍,വിദ്യാര്‍ത്ഥികള്‍ താമസിച്ചു […]

ദുരിതബാധിതര്‍ക്ക് കൈതാങ്ങുമായി നൗഷാദ് ദുരന്തഭൂമിയില്‍… വസ്ത്രങ്ങളും ഭക്ഷണവും എത്തിച്ചു

കൊച്ചി: കേരളക്കരയില്‍ ഓരോ ദുരിതമുണ്ടാകുമ്പോഴും കൈത്താങ്ങുമായി നിരവധിപ്പേര്‍ എത്താറുണ്ട്. അത്തരത്തില്‍ 2018 ല്‍ കേരളം നേരിട്ട ഏറ്റവും വലിയ ദുരിതമായിരുന്നു പ്രളയം. അന്ന് ദുരന്തഭൂമിയില്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി കേരളക്കരയുടെ സ്‌നേഹവും ആദരവും നേടിയ നൗഷാദ് ഇത്തവണയും മാതൃകയാവുകയാണ്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് തന്നാലാകുന്ന സഹായം എത്തിക്കാന്‍ കൊച്ചിയില്‍ നിന്നും ഓടിയെത്തിയിരിക്കുകയാണ് നൗഷാദ്. Also Read ; ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കണം, ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്ര അനുവദിക്കണം ; ആവശ്യം […]

കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ കനക്കും ; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മിതമായ \ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ രണ്ടു ദിവസം കാറ്റും ശക്തമായി തുടരും. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് മഴ കടുക്കുന്നത്. Also Read ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും […]

കോഴിക്കോട് ജില്ലയില്‍ ബീച്ച്, വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു ; ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക്

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ നിലവില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.ക്വാറികളുടെ പ്രവര്‍ത്തനത്തിന് പുറമെ എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം. Also Read ; സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് അതോടൊപ്പം ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, […]

തൃശൂര്‍ വാല്‍പ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു ; മുത്തശ്ശിയും കൊച്ചുമകളും മരണപ്പെട്ടു

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേ തൃശൂര്‍ വാല്‍പ്പാറയില്‍ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു.രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാര്‍ ഡാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വാല്‍പ്പാറയ്ക്ക് പുറമെ മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി. Also Read ; ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ് തൃശൂരില്‍ മഴ […]

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മിന്നല്‍ ചുഴിയിലും വ്യാപക നാശ നഷ്ടം

കോഴിക്കോട്/വയനാട്: സംസ്ഥാനത്ത് ഇന്നുണ്ടായ മിന്നല്‍ ചുഴിയിലും ശക്തമായ കാറ്റിലും വ്യാപക നാശ നഷ്ടമുണ്ടായി. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ നിലംപൊത്തുകയും ചെയ്തു. വൈദ്യുതി ലൈനുകളില്‍ മരം വീണ് വൈദ്യുതിബന്ധം പൂര്‍ണമായും നശിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. Also Read ; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റ്യാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത് […]

ഹിമാചലിലെ കുളു ജില്ലയില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും; മണാലി ദേശീയ പാത അടച്ചു

കുളുമണാലി: ഹിമാചലിലെ കുളു ജില്ലയില്‍ മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സ്ഥലത്ത് വ്യാപക നാശനഷ്ടം. ഇത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയ പാത എന്‍എച്ച് 03 ലേ-മണാലി റോഡ് അടച്ചു. അപകടത്തില്‍ മൂന്ന് വീടുകള്‍ ഒലിച്ച് പോവുകയും രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകരുകയും ചെയ്തു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. Also Read ; പ്രദീപ് രംഗനാഥന്റെ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; സംവിധാനം വിഘ്‌നേഷ് ശിവന്‍, നിര്‍മ്മാണം നയന്‍താര അതേ […]

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; തൃശൂര്‍ ഉള്‍പ്പെടെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും സജീവമായി തുടരുന്ന മണ്‍സൂണ്‍ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം. ഇന്ന് രാവിലെ കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചെറിയ തോതില്‍ മഴ പെയ്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി […]