സംസ്ഥാനത്ത് ശക്തമായ കാറ്റിലും മിന്നല്‍ ചുഴിയിലും വ്യാപക നാശ നഷ്ടം
കോഴിക്കോട്/വയനാട്: സംസ്ഥാനത്ത് ഇന്നുണ്ടായ മിന്നല്‍ ചുഴിയിലും ശക്തമായ കാറ്റിലും വ്യാപക നാശ നഷ്ടമുണ്ടായി. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ നിലംപൊത്തുകയും ചെയ്തു. വൈദ്യുതി ലൈനുകളില്‍ മരം വീണ് വൈദ്യുതിബന്ധം പൂര്‍ണമായും നശിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. Also Read ; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റ്യാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത് […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































