യുഎഇയില്‍ കനത്ത മഴ : വിമാന യാത്രികര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍

അബുദാബി : യുഎഇയിലെ കനത്ത മഴയെ തുടര്‍ന്ന് വിമാന യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ടുകളും എയര്‍ലൈനുകളും.മഴമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ പതിവില്‍ നിന്നും നേരത്തെ യാത്ര തിരിക്കണമെന്നാണ് പ്രധാന നിര്‍ദേശം.ട്രാഫിക് അപ്‌ഡേറ്റുകള്‍ക്കായി ആപ്പുകള്‍ ഉപയോഗിക്കാനും മറ്റ് എളുപ്പവഴികള്‍ തെരഞ്ഞെടുക്കാനും നിര്‍ദേശമുണ്ട്.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നും മൂന്നും ടെര്‍മിനലുകളില്‍ എത്തിച്ചേരാന്‍ ദുബായ് മെട്രോ ഉപയോഗിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദുബായില്‍ ഇന്ന് ഇടിമിന്നല്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്.രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ […]

75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ; ദുബായിലില്‍ വെള്ളകെട്ട് രൂക്ഷം

ദുബായ്: ദുബായില്‍ കഴിഞ്ഞ ദിവസം പെയ്തത് 75 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴ.ഒരു വര്‍ഷം ലഭിക്കേണ്ട മഴയാണ് ഒറ്റ ദിവസം കൊണ്ട് പെയ്തിറങ്ങിയത്.ദുബായിലെ പ്രധാന ഇടങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമാണ്. റോഡുകളിലും ഹൈവേകളിലും വെള്ളം കയറി. ഗതാഗതം താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ മണിക്കൂറുകളോളമാണ് കുടുങ്ങിയത്.ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിലും വെള്ളം കയറി. അല്‍ഐനില്‍ മാത്രമാണ് […]

ദുബായില്‍ കനത്ത മഴ;കൊച്ചിയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകളുടേയും താളം തെറ്റിയിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്.അതേസമയം യുഎഇയില്‍ മഴയുടെ ശക്തിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അല്‍ഐനില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുട്ടളളത്.മഴ കനക്കുന്ന് സാഹചര്യത്തില്‍ ജനങ്ങള്‍ജാഗ്രത പാലിക്കണമെന്ന ദുബായ് ഭരണാധികാരികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.തദ്ദേശവാസികള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ പറഞ്ഞു.ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ […]