September 8, 2024

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. Also Read; എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 5 […]

മണ്‍സൂണ്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയെന്ന് അറിയിച്ച് ദക്ഷിണ റെയില്‍വേ. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ട്രെയിന്‍ സമയത്തില്‍ മാറ്റം. മാറ്റിയ സമയക്രമം ഇങ്ങനെ Also Read; വന്‍ വിദേശ മദ്യ വേട്ട; 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് […]

മഴയുടെ സ്വഭാവം മാറുന്നു, ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം; ഇടുക്കിയില്‍ ഉരുള്‍പൊട്ടി, രാത്രിയാത്ര നിരോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതം ഉയര്‍ത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്തിന് അരികെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. Also Read; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു രാത്രിയില്‍ മഴ ശക്തിപ്പെട്ടതോടെ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. […]

മഴ കനക്കും, റോഡും തോടും തിരിച്ചറിയണം, ഇല്ലെങ്കില്‍ ഓടയില്‍ മരണം കാത്തിരിക്കുന്നുണ്ട്..! തൃശൂരില്‍ അഞ്ച് വയസുകാരന് സംഭവിച്ചത് അറിയാതെ പോകരുത്…

മഴക്കാലത്ത് റോഡും തോടും ഏതെന്ന് തിരിച്ചറിയാത്ത അവസ്ഥയില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. നടപ്പാതകളിലെ കുഴികളിലേക്ക് കാല്‍ വഴുതി വീണാല്‍ പിന്നെ എവിടെയാണ് പൊങ്ങുകയെന്ന് പറയാന്‍ സാധിക്കില്ല. തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായി. കരകവിഞ്ഞൊഴുകിയ ഓടയിലേക്ക് കാലുതെറ്റി വീണ് സ്ലാബുകള്‍ക്കടിയിലൂടെ പത്ത് മീറ്റര്‍ മുങ്ങിയൊഴുകിയ അഞ്ച് വയസുകാരനെ ഓട്ടോ ഡ്രൈവര്‍ ജീവിതത്തിലേക്ക് വലിച്ചെടുത്തു. പൊന്മാണി രാജുവിന്റെയും റോജിയുടെയും അഞ്ച് വയസുള്ള മകന്‍ റയാന്‍ ആണ് കിഴക്കുപുറം റോഡിലെ ഓടയില്‍ വീണത്. Also Read; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി […]

കേരളത്തില്‍ ഏഴ് ദിവസം വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ദിവസം വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജൂണ്‍ രണ്ടുവരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Also Read; സ്വര്‍ണക്കടത്ത്; പേഴ്‌സണല്‍ സ്റ്റാഫിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ശശിതരൂര്‍ കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. […]

തേജ് ചുഴലിക്കാറ്റ് യമന്‍ തീരം തൊട്ടു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. വരുന്ന ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയില്‍ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. Also Read; പോലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ മത്സ്യത്തൊഴിലാളികളോട് ഒക്ടോബര്‍ 25 […]