വാലറ്റക്കാരന്റെ ബൗണ്ടറി ഷോട്ട് ഹെല്‍മറ്റില്‍ തട്ടി കേരള ക്യാപ്റ്റന്റെ കൈകളില്‍! രഞ്ജിയില്‍ കേരളം ചരിത്ര ഫൈനലിന് അരികെ
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിംഗ്സ് കൂടി പൂര്‍ത്തിയാകാനുണ്ടെങ്കിലും കേരളത്തിന്റെ ഫൈനല്‍ സാധ്യതക്ക് ഇനി മങ്ങലേല്‍ക്കാനുള്ള സാധ്യത വിരളമാണ്. ഗുജറാത്തിന് ഇനി ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ […]