October 16, 2025

വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3 പേരുള്‍പ്പെടെ 45 പേര്‍ക്ക് നിയമന ശുപാര്‍ശ

തിരുവനന്തപുരം: വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ സമരം ചെയ്ത 3 പേര്‍ക്ക് ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തിനായി അഡൈ്വസ് മെമ്മോ ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 45 വേക്കന്‍സികള്‍ വന്നതോടെയാണ് നിയമനത്തിനായി മെമ്മോ ലഭിച്ചത്. പോക്‌സോ വിഭാഗത്തില്‍ വന്ന 300 ഒഴിവുകളില്‍ 28, പൊലീസ് അക്കാദമിയില്‍ നിന്നും വിവിധ സമയങ്ങളില്‍ കൊഴിഞ്ഞുപോയതില്‍ 13, ജോയിനിങ് ചെയ്യാത്ത 4 പേര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. അതേസമയം, അഡൈ്വസ് ലഭിക്കാത്തവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരും.

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനായി പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല. പിഎസ്സി അഡൈ്വസ് മെമ്മോ അയച്ച ഉദ്യോഗാര്‍ഥികളെ പോലും നിയമിച്ചിട്ടില്ല. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതും സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയാക്കാത്തതുമാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ കാരണം. അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്. പുതിയ അധ്യയന വര്‍ഷത്തിലും സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ […]