October 17, 2025

വേടനെതിരെ ഗൂഢാലോചന; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടന്നെന്ന കതുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം. വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വേടന്റെ സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ സഭയിലെത്തിയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമെന്ന് വിശദീകരണം വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് റാപ്പര്‍ വേടന്റെ സഹോദരന്‍ ഹരിദാസ് വ്യക്തമാക്കിയിരുന്നു. […]

വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം, നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, മുഖ്യന്ത്രിയ്ക്ക് പരാതി നല്‍കി

കൊച്ചി: വേടനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നു, വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യുവതികളില്‍ 2 പേര്‍ കേസിനില്ലെന്ന് അറിയിച്ചു വേടന്റെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിര്‍ദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും […]

കലാകാരന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മരിക്കും: മൗനം വെടിഞ്ഞ് വേടന്‍

പത്തനംതിട്ട: പീഡന പരാതി വിവാദങ്ങള്‍ക്കിടെ മൗനം വെടിഞ്ഞ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല, ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വേടന്‍ പറഞ്ഞു. കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ബലാത്സംഗ കേസില്‍ തൃക്കാക്കര പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിനു നാളെ ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ റാപ്പര്‍ വേടന്‍ […]

വേടനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ 2 യുവതികള്‍ നല്‍കിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസാണ് പരാതി ഡിജിപിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ രണ്ടു യുവതികളുടെ പരാതി എത്തിയത്. 2020ല്‍ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ല്‍ നടന്ന സംഭവത്തെപ്പറ്റി രണ്ടാമത്തെയും. പരാതിക്കാരില്‍ ഒരാള്‍ ദലിത് സംഗീതത്തില്‍ ഗവേഷണം നടത്തുകയാണ്. Also Read: പത്താംക്ലാസുകാരന്റെ കര്‍ണപുടം അടിച്ചുപൊട്ടിച്ച് സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ് വേടനോട് ആരാധന തോന്നിയാണ് […]

റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രണ്ട് യുവതികള്‍ കൂടി രംഗത്ത്

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പരാതിയിലുണ്ട്. Join […]

ബലാത്സംഗക്കേസ്; റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍പോയ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) ലുക്കൗട്ട നോട്ടീസ്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്. Also Read: കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍ ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കി. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഈ മാസം 18ന് ആണ് വേടന്റെ […]

ബലാത്സംഗക്കേസ്; വേടനെ അറസ്റ്റ് ചെയ്യാന്‍ പോലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് […]

ബലാത്സംഗക്കേസ്; റാപ്പര്‍ വേടന്‍ ഒളിവില്‍, ഫോണ്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റാപ്പര്‍ വേടന്‍ ഒളിവില്‍. വേടനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് ഫോണ്‍ മാത്രമാണ് പൊലീസ് കണ്ടെത്തിയത്. Also Read: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് 18ന് പരിഗണിക്കും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും […]

വേടന്റെ അറസ്റ്റ്; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും വിവാദമായതോടെ തിരുത്താന്‍ വനംവകുപ്പിന്റെ നീക്കം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാന്‍ വനംമന്ത്രി റിപ്പോര്‍ട്ട് തേടി. അറസ്റ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശ പ്രകാരമാണ് നീക്കങ്ങളെന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് […]