അധ്യാപകന്റെ കയ്യില്‍ നിന്നും ഉത്തരക്കടലാസ് നഷ്ടമായി, കോഴ്‌സ് കഴിഞ്ഞ എംബിഎ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. എംബിഎ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയാണ് ഇവര്‍ വീണ്ടും എഴുതേണ്ടത്. ഏപ്രില്‍ 7-ന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇ-മെയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത്. ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്ന് മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് […]